കാസര്‍കോട് ഒഴുക്കില്‍പ്പെട്ട് കാണാതായ എ.എസ്.ഐയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് ആതൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എ.എസ്.ഐയുടെ മൃതദേഹം കണ്ടെത്തി. കുമ്പള സ്‌റ്റേഷനിലെ എഎസ്‌ഐ നാരായണന്‍ നായിക് (52) ന്റെ മൃതദേഹമാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെടുത്തത്.
പള്ളങ്കോട് പള്ളത്തൂര്‍ പാലത്തിന് സമീപത്തുവെച്ച് ശനിയാഴ്ച വൈകിട്ട് 5.30 തോടെയാണ് നാരായണന്‍ നായികിനെ ബൈക്ക് ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ ഉച്ചയോടെ ഇദ്ദേഹത്തിന്റെ ബൈക്ക് കണ്ടെടുത്തിരുന്നു. ഒഴുക്കില്‍പ്പെട്ട സ്ഥലത്തു നിന്നും 10 കിലോ മീറ്റര്‍ അകലെ മണ്ണില്‍ പൂണ്ടനിലയിലാണ് ബൈക്ക് കണ്ടെടുത്തത്.
അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ പാലത്തിന്റെ ഇരുകരകളും ജെസിബി ഉപയോഗിച്ച് കിളച്ച് പരിശോധിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നെത്തിയ ആറുപേരടങ്ങുന്ന മുങ്ങല്‍ വിദഗ്ധ സംഘവും ഫയര്‍ഫോഴ്‌സും പോലീസുമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















