സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം കല്ലുവാതുക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ചിറക്കര രാഘവേന്ദ്ര ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍ പ്രകാശ് (എട്ട്) ആണ് മരിച്ചത്.
വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. സ്‌കൂള്‍ ബസില്‍ വീട്ടിലേയ്ക്ക് മടങ്ങവേ ബസ് ചിറക്കരയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു അപകടം. ബസില്‍ നിന്നും കുട്ടി തെറിച്ച് റോഡില്‍ വീണിട്ടും ബസിലുണ്ടായിരുന്നവര്‍ ഇക്കാര്യം അറിയിഞ്ഞിരുന്നില്ല. തുടര്‍ന്ന് സമീപത്തെ ഓട്ടോറിക്ഷ രെഡവര്‍മാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha





















