അതിരപ്പിള്ളിയില്‍ അണക്കെട്ടിന് പച്ചക്കൊടി: പദ്ധതി ജൈവ വൈവിധ്യത്തെ ബാധിക്കില്ലെന്നും അഭിപ്രായം

ആതിരപ്പള്ളി പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട് പ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കുന്നതിന് അനുകൂലമായ തീരുമാനമാണ് കൈക്കൊണ്ടത്. അണക്കെട്ട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നീരൊഴുക്ക് ചാലക്കുടി പുഴയില്‍ ഉണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ നിലപാട്. 7.56 ക്യുബിക് മീറ്റര്‍ നീരൊഴുക്ക് പുഴയിലുണ്ട്. അണക്കെട്ടിന് 6.25ക്യുബിക് നിരൊഴുക്ക് മാത്രയെ ആവശ്യമുള്ളൂവെന്നും ജലകമ്മീഷന്‍ വ്യക്തമാക്കി. ഇതോടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ സംശയങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കി. പദ്ധതി സംബന്ധിച്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുന്നതോടെ പദ്ധതി നടപ്പാക്കണമെങ്കില്‍ കേന്ദ്ര ജലകമ്മിഷന്റെ അനുമതി വേണമെന്നായിരുന്നു കേന്ദ്രനിലപാട്.
ജൈവ വൈവിധ്യത്തിനു ഭീഷണിയുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍ ഇക്കാര്യം മാത്രം കണക്കിലെടുത്ത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നീരൊഴുക്കുണ്ടെങ്കില്‍ പദ്ധതിക്ക് അനുമതി നല്‍കാമെന്നും സമിതി വ്യക്തമാക്കിയിരുന്നു.
2009ല്‍ അതിരപ്പിള്ളി പദ്ധതിക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്നു പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. എന്നാല്‍, പദ്ധതിയെ കൈയൊഴിഞ്ഞിട്ടില്ലെന്നു കേന്ദ്രം പിന്നീടു പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















