ശില്‍പയുടെ മരണം കൊലപാതകമാണന്നുറച്ച് ബന്ധുക്കള്‍… ശില്‍പയുടെ കവിളില്‍ അടിയേറ്റ പാടുള്ളതായി ആര്‍ഷ; ആര്‍ഷയെയും ലിജിനെയും സംശയമുണ്ടെന്ന് അച്ഛന്‍

സിനിമാസീരിയല്‍ നടി ശില്‍പയുടെ മരണം ദുരൂഹമായി തുടരുന്നു. ശില്‍പയുടെ സുഹൃത്തുക്കളായ ആര്‍ഷയെയും ലിജിനെയും സംശയമുണ്ടെന്ന് അച്ഛന്‍ ഷാജി. ശില്‍പയുടെ അസ്വാഭാവിക മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്ന് ഡിജിപിക്ക് പരാതി നല്‍കി.
അതേസമയം, ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശില്‍പയുടെ കാമുകന്‍ ലിജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ഒറ്റശേഖരമംഗലം സ്വദേശിയായ സ്റ്റുഡിയോ ജീവനക്കാരനായ സുഹൃത്ത് ഒളിവിലാണ്.
സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ ശില്‍പയുടെ കാമുകന്‍ ആണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരുവനന്തപുരം കരമനയാറ്റിലെ മരുതൂര്‍ കടവില്‍ ശില്‍പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലരാമപുരത്ത് പെരുന്നാള്‍ ആഘോഷത്തിന് സുഹൃത്തിനൊപ്പം പോയ ശില്‍പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ ഷാജി പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ഷാജി പറഞ്ഞു. ശില്‍പയുടെ കവിളില്‍ അടിയേറ്റ പാടുള്ളതായി സുഹൃത്ത് ആര്‍ഷ പൊലീസിന് മൊഴി നല്‍കിയിരുന്നു. ശില്‍പയുടെ മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ബാഗിലെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
ശില്‍പയോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേരില്‍ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണു പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്. എന്നാല്‍ സംഘത്തിലെ മൂന്നാമനും ശില്‍പയുമായി അടുപ്പമുണ്ടെന്നു പറയപ്പെടുന്നതുമായ ആണ്‍കുട്ടി ഒളിവിലാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ച പശ്ചാത്തലത്തില്‍ അന്വേഷണ ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ സുധാകരന്‍ പിള്ളയെ ഏല്‍പ്പിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















