ഗുരുവായൂരിനെ തൊട്ടത് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍… ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയത് ഖത്തറിലുള്ള താമരശ്ശേരിക്കാരന്‍

ഗുരുവായൂര്‍ ക്ഷേത്രം 24 മണിക്കൂറിനകം ബോംബ് വച്ച് തകര്‍ക്കുമെന്ന വ്യാജ ഭീഷണി മുഴക്കിയത് ക്രിമിനല്‍ പശ്ചാത്താലമുള്ളയാളെന്ന് പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഇയാള്‍ മൂന്നര വര്‍ഷമായി നാട്ടില്‍ എത്തിയിട്ടില്ല.
കോഴിക്കോട് താമരശേരി സ്വദേശിയാണ് ഭീഷണി മുഴക്കിയത്. ഖത്തറില്‍നിന്നാണു ടെലിഫോണ്‍സന്ദേശം എത്തിയതെന്ന് എന്‍ഐഎയുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
ഖത്തറിലുള്ള ഇയാളുടെ ജൂലൈ ഒന്നു മുതലുള്ള ടെലിഫോണ്‍ കോളുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഇയാളെ നിരന്തരം വിളിക്കാറുള്ള ആളുകളുടെ വിവരവും എടുത്തിട്ടുണ്ട്. നാട്ടിലുണ്ടായിരുന്നപ്പോള്‍ ബ്ലേഡ് മുതലാളിമാര്‍ക്കുവേണ്ടി വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്‍കിയിരുന്ന ഇയാള്‍ പല കേസുകളിലും പ്രതിയാണ്. ഇയാള്‍ക്കെതിരെ വാറന്റുകള്‍ നിലനില്‍ക്കുന്നുണ്ട്. മൂന്നര വര്‍ഷമായി നാട്ടിലേക്കു വരാറില്ല.
ഇന്നലെ പുലര്‍ച്ചെ നാലിന് ടെമ്പിള്‍ സ്‌റ്റേഷന്‍ സി.ഐ ബാലകൃഷ്ണന്റെ മൊബൈല്‍ ഫോണിലേക്കാണ് ഭീഷണിയെത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരിച്ചത്. വിദേശത്ത് നിന്ന് നെറ്റ്‌കോള്‍ ആയിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ഇതിനിടെയില്‍ സംഭവം എന്‍ഐഎയേയും അറിയിച്ചു. ഇതോടെയാണ് ആളെ കണ്ടെത്താനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















