തെരുവുനായ് ശല്യത്തിനെതിരേ മോഡിക്ക് കേരളത്തിലെ വിദ്യാര്‍ഥിനിയുടെ കത്ത്

തെരുവുനായ്ക്കളില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥിനി കത്തെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉദ്യോഗസ്ഥ സംഘം കത്തിനു മറുപടി നല്‍കാന്‍ വിദ്യാര്‍ഥിനിയെ തേടിയെത്തി. എടത്വാ ജോര്‍ജിയന്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വീയപുരം പുത്തന്‍വീട്ടില്‍ കീര്‍ത്തനയാണു വര്‍ധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചത്. മറുപടി പ്രതീക്ഷിച്ചല്ല കത്തെഴുതിയതെങ്കിലും രണ്ടാഴ്ചയ്ക്കകം പ്രതികരണമുണ്ടായി.
തെരുവുനായ് ഭീഷണിയുടെ ചിത്രം സഹിതമായിരുന്നു പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചീഫ് സെക്രട്ടറി മുഖാന്തിരം തദ്ദേശഭരണ വകുപ്പിന് ഈ കത്തിന്റെ പകര്‍പ്പെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം കീര്‍ത്തനയെ തേടിയെത്തുകയായിരുന്നു. തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമതടസമുണ്ടെന്നും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം മുഖേന വംശവര്‍ധന തടയാമെന്നുമാണ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്.
തെരുവുനായ് ശല്യത്തെപ്പറ്റി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രിയുമായി സംവദിക്കാമെന്ന പ്രതീക്ഷയില്‍ വിവരശേഖരണം നടത്തുകയാണു കീര്‍ത്തന. ഓരോ വര്‍ഷവും പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം, പ്രതിരോധ വാക്‌സിനുവേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന തുക, എ.ബി.സി. പദ്ധതിയുടെ സ്ഥിതി തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപെട്ടിട്ടുണ്ട്. ഇതിന്റെ മറുപടി കാത്തിരിക്കുകയാണ് കീര്‍ത്തന. വിമുക്തഭടനായ രഘുനാഥന്റേയും സ്‌കൂള്‍ അധ്യാപിക എസ്.വി. ജ്യോതിയുടേയും മകളാണ്. സഹോദരന്‍ കൃതാര്‍ഥ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















