ആനവേട്ടയില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് തിരുവഞ്ചൂര്‍

ആനവേട്ടയില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വേട്ടക്കാര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ ദേശീയ ഏജന്‍സിയായ വനം വൈല്‍ഡ് ലൈഫ് കണ്‍ട്രോളിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. ആനവേട്ടക്കേസിലെ ഒന്നാംപ്രതി ഐക്കരമറ്റം വാസുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയാണ്. അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തു നിന്നും വി.എസ്. സുനില്‍കുമാറാണ് ആനവേട്ട തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം നിയമസഭ നേരത്തേ ചര്‍ച്ച ചെയ്തതാണന്നും അതിനാല്‍ സബ്മിഷാനിയ അവതരിപ്പിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. ആനക്കള്ളന്‍മാര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണന്നും ഐക്കരമറ്റം വാസുവിന്റെ മരണത്തില്‍ ദുരൂഹതയുണ്‌ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















