കോവളത്ത് തിരയില്‍പെട്ട അഖിലിന്റെ മൃതദേഹം കണ്ടെത്തി

കടലിനറിയുമോ ഉള്ളുപിടക്കുന്ന വേദന. കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യു പുത്തന്‍ചന്ത ടി.സി 26/ 1698 കൃഷ്ണകൃപയില്‍ ജയന്റെ മകന്‍ അഖില്‍ പി. ജയന്റെ മൃതദേഹമാണ് നാഗര്‍കോവിലിന് സമീപം മണ്ടയ്ക്കാട് കടല്‍ത്തീരത്ത് അടിഞ്ഞത്. ഇതോടൊപ്പം മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. മൃതദേഹം കരയ്‌ക്കെത്തിക്കണമെങ്കില്‍ നാവികസേനയുടെ സഹായം വേണമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ്, അവധി ആഘോഷിക്കാന്‍ കോവളം ബീച്ചിലെത്തിയ വര്‍ക്കല സ്വദേശി അനൂപ് ഗിരി (21), അഖില്‍ പി. ജയന്‍ (21), ജിതിന്‍ ജി. കാര്‍മ്മല്‍ (21), വട്ടപ്പാറ കല്ലയം തുണ്ടുവിളാകത്ത് വീട്ടില്‍ രാജേന്ദ്രന്റെ മകന്‍ നിധിന്‍ രാജ് (20) എന്നിവരും തിരയില്‍പ്പെട്ട ഇവരെ രക്ഷിക്കാനിറങ്ങിയ ബാസ്‌കറ്റ് ബാള്‍ കോച്ച് അഭിഷേകും മുങ്ങി മരിച്ചത്. അനൂപിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് അഖില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















