ഷാപ്പ് ജീവനക്കാരന്റെ മൃതദേഹം ഫ്രീസറില്‍ കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

തകഴി ഷാപ്പില്‍ ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി ആകാശ് ദീപക്കാണ് പിടിയിലായത്.
ഈ മാസം പത്തിനാണ് തകഴി ഷാപ്പിലെ ജീവനക്കാരന്‍ രാമചന്ദ്രന്റെ മൃതദേഹം ഷാപ്പിലെ ഫ്രീസറില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. പിടിയിലായയാള്‍ ആകാശ് ദീപക് തന്നെയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനായി കേസ് അന്വേഷിക്കുന്ന കേരളാ പോലീസ് സംഘം മസൂളിയിലെത്തി ഇയാളെ ചോദ്യം ചെയ്യും.
കൊലയ്ക്ക് ശേഷം തകഴിയില്‍ നിന്ന് രക്ഷപെട്ട ആകാശ് സീമാന്ധ്ര, ബംഗുളുരു എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് നാട്ടില്‍ എത്തിലെത്തിയത് എന്നാണ് സൂചന. സംഭവത്തിനുശേഷം പലവട്ടം സിം കാര്‍ഡ് മാറിയ ഇയാള്‍ ഭാര്യയെ വിളിക്കുന്നതു വഴിയാണ് പോലീസിന് വിവരം ലഭിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















