ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് ലഹരിയിൽ ദേശീയപാതയിൽ ഡാൻസ്... ഒടുവിൽ സംഭവിച്ചത്!

ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് ലഹരിയിൽ ദേശീയപാതയിൽ ഡാൻസ് കളിച്ചു. കൊള്ളാം കേൾക്കാൻ നല്ല കൗതുകമുള്ള ഒരു വാർത്ത തന്നെയാണ് അല്ലേ? എന്നാൽ ശരിക്കും ഇത് പോലൊരു സംഭവം ഇപ്പോൾ നടന്നിരിക്കുകയാണ്. മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നിന്ന് നൃത്തം ചെയ്ത യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തായുള്ള വാർത്തകൽ പുറത്ത് വരുന്നത്.
എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ ‘ മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ ‘ പോലീസ് കണ്ടെടുത്തു. 25,000 രൂപയോളം വിലവരുന്നതാണിത്.
കഴിഞ്ഞ ദിവസം പുലർച്ചെ ചിറങ്ങര ദേശീയപാത ജംഗ്ഷനിലാണ് വിഷ്ണുരാജ് ഡാൻസ് കളിച്ചു നിന്നത് . സംഭവം അറിഞ്ഞെത്തിയ പോലീസ് പിടികൂടിയപ്പോഴാണ് യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മനസ്സിലായത്. യുവാവ് ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തു.
ലഹരി വിരുദ്ധതയുമായി ബന്ധപ്പെട്ട് വിഷ്ണുരാജ് നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് . അവയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു . പല ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിനെതിരെ യുവാക്കളെ ബോധവത്ക്കരണം നടത്തുന്നതാണ് .
പുതിയ ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കഥാകൃത്തിനെ കാണാൻ പോകുന്ന വഴിയാണ് ലഹരി ഉപയോഗിച്ചതും ,നൃത്തം ചെയ്തതും . യുവാവിന് ലഹരിമരുന്ന് ലഭിച്ചതിന്റെ ഉറവിടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം, തൃശൂര്‍: ജില്ലയില്‍ വ്യാപകമായി പോലീസ്-എക്‌സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന് മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന മാഫിയ വേരോട്ടം നടത്തി കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ജില്ലയില്‍ വ്യാപകമായെന്നതിന്റെ തെളിവാണ് സമീപകാലത്ത് നടന്ന ലഹരി വേട്ടകള്‍.
തൃശൂര്‍ റേഞ്ച് എക്‌സൈസ് പിടികൂടിയതിനു പുറമേ എക്‌സൈസ് സ്‌പെഷല്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനിടെ കഞ്ചാവുമായി 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു കേസുകളിലായി അരകിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്തിനു പിന്നില്‍ കൂടുതലുമെന്ന് അധികൃതര്‍ പറയുന്നു. കഞ്ചാവും ഹഷീഷും മുതല്‍ ഏറ്റവും ആധുനിക ലഹരി ഉല്‍പന്നങ്ങള്‍വരെ ഇവരുടെ കൈകളില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. കഞ്ചാവ്, സ്റ്റാമ്പ് പോലുളള ലഹരി മരുന്നുകള്‍ എന്നിവ ജില്ലയില്‍ ഇപ്പോള്‍ സുലഭമാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും ലഹരി മരുന്നുകളും അനധികൃത മദ്യവും ഇപ്പോള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. 15നും 16നും മുകളില്‍ പ്രായമുള്ള പ്ലസ്ടു-ഡിഗ്രി വി്ദ്യാര്‍ത്ഥികള്‍ ലഹരിയുടെ പിടിയിലാണ്.
പല വിദ്യാര്‍ത്ഥികളെയും ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിന് മാഫിയാ സംഘങ്ങള്‍ ഉപയോഗിച്ചു വരുന്നതായും ഇവര്‍ക്ക് ധാരാളം പണം ലഭിക്കുന്നതായും സൂചനയുണ്ട്.
ലഹരി മരുന്ന് ഉപയോഗവും കച്ചവടവും വര്‍ദ്ധിച്ചിട്ടും അധികൃതര്‍ക്ക് നടപടിയെടുക്കാനാവുന്നില്ല. ചില പ്രത്യേക സ്‌പോട്ടുകളില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബൈക്കുകളിലും കാറുകളിലുമെത്തിയാണ് ഇടപാട് നടത്തുന്നത്.
https://www.facebook.com/Malayalivartha