Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

പട്ടിണി കിടന്ന് ചാകണോ? അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളില്‍ മന്ത്രിമാര്‍ കിറ്റുമായി ചെല്ലുമോ? അതൊക്കെ അവിടെയിരിക്കട്ടെ. വാക്‌സീന്‍ എടുക്കാത്തവരും അടുത്തിടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്തവരും ഒക്കെ കടകളില്‍ പോയാല്‍ എന്താണ് കുഴപ്പം? അവര്‍ക്ക് കൊറോണ വരുമോ? അതോ അവര്‍ കൊറോണ് വ്യാപിപ്പിക്കുമോ? പുതിയ കൊറോണ നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍

05 AUGUST 2021 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സംസ്ഥാനത്തെ പുതിയ കൊറോണ നിയന്ത്രണങ്ങളില്‍ വിമര്‍ശനവുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തുപോകാതെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാന്‍ വാക്‌സിന്‍, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വേണമെന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് എന്നത്. ഇതിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിയ്‌ക്ക് എന്ന് തലക്കെട്ടോടെയാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

മുഖ്യമന്ത്രിക്ക്,

സംസ്ഥാനത്തെ പുതിയ കൊറോണ പ്രതിരോധ പരിഷ്‌കാരങ്ങളെ കുറിച്ചറിഞ്ഞ് നാടാകെ ഞെട്ടലിലാണ്. ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത് രണ്ടാഴ്‌ച്ച കഴിഞ്ഞവര്‍, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍, ഒരു മാസത്തിനു മുന്‍പ് കൊറോണ് വന്നവര്‍ - ഇക്കൂട്ടര്‍ക്കു മാത്രം കടകളില്‍ പോകാമെന്നു പറഞ്ഞാല്‍ അത് അങ്ങേയറ്റത്തെ അനീതിയും ക്രൂരതയുമാണ്.

വാക്‌സീന്‍ എടുക്കാന്‍ സാധിക്കാത്തത് ഒരാളിന്റെ കുഴപ്പമല്ല. രണ്ടാഴ്‌ച്ച മുന്‍പ് വരെ കേരളത്തില്‍ നല്‍കിയത് 1.75 കോടി വാക്‌സീന്‍ ഡോസുകളാണ്. രണ്ടാം ഡോസ് ഒഴിവാക്കിയാല്‍, ഒരു ഡോസ് വാക്‌സീന്‍ എങ്കിലും കിട്ടി രണ്ടാഴ്‌ച്ച കഴിഞ്ഞവരുടെ എണ്ണം അതിലും കുറവ്. ബാക്കിയുള്ളവര്‍ക്ക് കൂടി വാക്‌സീന്‍ നല്‍കാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അത് ലഭ്യമാക്കാതെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. ആപ്പ് വഴി വാക്‌സീന്‍ സ്ലോട്ട് ലഭ്യമാകുന്നില്ലെന്ന പരാതി വേറെ. അതുകൊണ്ടുതന്നെ വാക്‌സീന്‍ എടുക്കാത്തതിന്റെ പേരില്‍ ആള്‍ക്കാര്‍ക്ക് കടകളില്‍ പ്രവേശനം നിഷേധിക്കുന്നത് അനീതിയും ക്രൂരതയുമല്ലേ?

ആര്‍ടിപിസിആര്‍ അത്യാവശ്യം പണച്ചിലവുള്ള ടെസ്റ്റാണ്. ആദ്യ ഡോസ് വാക്‌സീന്‍ കിട്ടി രണ്ടാഴ്‌ച്ച കഴിയുന്നതുവരെ ഓരോ മൂന്നു ദിവസത്തിലും ടെസ്റ്റ് ചെയ്യാനുള്ള സാമ്ബത്തിക ശേഷിയൊന്നും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഇല്ല. കൊറോണ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരും ധാരാളം. അങ്ങനെയുള്ളവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളില്‍ പോകേണ്ട എന്നു പറയുന്നത് അനീതിയും ക്രൂരതയുമല്ലേ?

സാരമായ അലര്‍ജി തുടങ്ങിയ പ്രത്യേക ആരോഗ്യാവസ്ഥയുള്ള ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്‌സീന്‍ നല്‍കാറില്ല. മറ്റ് യാതൊരു കുഴപ്പവുമില്ലാത്ത ഇക്കൂട്ടര്‍ക്കും കടകളില്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് വെക്കുന്നത് ക്രൂരതയല്ലേ?

ഈ മനുഷ്യരൊക്കെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തുപോകാതെ പിന്നെന്ത് ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്? പട്ടിണി കിടന്ന് ചാകണോ? അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളില്‍ മന്ത്രിമാര്‍ കിറ്റുമായി ചെല്ലുമോ?. അതൊക്കെ അവിടെയിരിക്കട്ടെ. വാക്‌സീന്‍ എടുക്കാത്തവരും അടുത്തിടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാത്തവരും ഒക്കെ കടകളില്‍ പോയാല്‍ എന്താണ് കുഴപ്പം? അവര്‍ക്ക് കൊറോണ വരുമോ? അതോ അവര്‍ കൊറോണ വ്യാപിപ്പിക്കുമോ?

മാസ്‌ക് ധരിച്ച്‌, സാനിറ്റൈസര്‍ ഉപയോഗിച്ച്‌, ശാരീരിക അകലം പാലിച്ച്‌ പുറത്തിറങ്ങണമെന്നും കടകളില്‍ പോകണമെന്നും ആയിരുന്നില്ലേ ഇതുവരെ ഞങ്ങളെ ഉപദേശിച്ചത്? അതൊക്കെ വെറുതെ ആയിരുന്നോ? ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? അതോ ചതിയ്‌ക്കുകയായിരുന്നോ? മാസ്‌കിനും സാനിറ്റൈസറിനും അകലത്തിനും കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന പറയുമ്ബോള്‍ ഏത് കേരളാരോഗ്യ സംഘടനയാണ് ഇതൊന്നും മതിയാവില്ലെന്ന് അങ്ങയെ ഉപദേശിക്കുന്നത്?

അബദ്ധം നിറഞ്ഞ പരിഷ്‌കാരങ്ങള്‍ അവസാനിപ്പിക്കുക. ഇതൊക്കെ നിര്‍ദ്ദേശിക്കുന്നവരെ പുറത്താക്കുക. പരാശ്രയം കൂടാതെ ജനങ്ങള്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുക. തുല്യാവസരങ്ങള്‍ നിഷേധിക്കാതിരിക്കുക. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ മാത്രം ഏര്‍പ്പെടുത്തുക.

മൂന്നു ദിവസത്തില്‍ ടെസ്റ്റ് എടുക്കാന്‍ കഴിയുന്നവനും അല്ലാത്തവനും എന്നിങ്ങനെ പ്രിവിലേജ് അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനം ഒഴിവാക്കുക. പണ്ട് ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പ്രിവിലേജ് അടിസ്ഥാനത്തില്‍ 'തരംതാണവര്‍' എന്നു തോന്നിയവരെ വിളിക്കാന്‍ 'ഉണ്ടര്‍മെഞ്ച്' എന്നൊരു വാക്ക് ഉണ്ടാക്കിയിരുന്നു. ആ കാലത്തേക്ക് ഒരു തിരിച്ചുപോക്ക് നമുക്ക് ആവശ്യമില്ലല്ലോ. കൊറോണ കാലത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ബാക്കിയുള്ളവരെ കടകളില്‍ പോയി അവശ്യസാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കി പട്ടിണിക്കിട്ട് കൊല്ലാതെയെങ്കിലും ഇരിക്കുക.

പണിക്കര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (1 hour ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (1 hour ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (1 hour ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (2 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (2 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (2 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (8 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (8 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (9 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (9 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (9 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (10 hours ago)

Malayali Vartha Recommends