പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കരിവള്ളൂരില്‍ നിര്‍മ്മാണ തൊഴിലാളി റിമാന്‍ഡില്‍

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ച സംഭവത്തില്‍ മധ്യ വയസ്‌കനായ പ്രതിയെ അറസ്റ്റു ചെയ്തു. കരിവെള്ളൂര്‍ കൊഴുമ്മല്‍ പള്ളിക്കുളത്തെ നിര്‍മ്മാണ തൊഴിലാളി തളിയില്‍ സുരേന്ദ്രനെ(57)യാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ എസ്‌ഐ.വി യദുകൃഷ്ണന്‍ അറസ്റ്റു ചെയ്തത്.
പീഡനശ്രമം എതിര്‍ക്കുന്നതിനിടെ പെണ്‍കുട്ടിയുടെ തലയ്ക്ക് ഇയാള്‍ മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
തലക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പീഡനശ്രമം കുട്ടി പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത പയ്യന്നൂര്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























