Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

അമ്പരന്ന് മലയാളികളും... പോലീസ് അസി. കമ്മിഷണര്‍ ചമഞ്ഞ് കേരളത്തില്‍ വിലസിയ തമിഴ്‌നാട് വിജയന്‍ പിടിയിലായി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും റെഡി; തട്ടിപ്പ് വീരന്‍ അവസാനം പിടിയില്‍

07 AUGUST 2021 08:54 AM IST
മലയാളി വാര്‍ത്ത

പല തരത്തിലുള്ള തട്ടിപ്പ് വീരന്‍മാരെ കേരളം കണ്ടിട്ടുണ്ട്. അതില്‍ ഇപ്പോള്‍ മറ്റൊന്നു കൂടി കേരളത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പൊലീസ് അസി. കമ്മിഷണര്‍ ചമഞ്ഞ് കേരളത്തില്‍ വിലസിയയാള്‍ പിടിയിലായിരിക്കുകയാണ്.

 

ചെന്നൈ കുളത്തൂര്‍ ജീവനഗര്‍ സ്വദേശി വിജയന്‍ (41) പിടിക്കപ്പെട്ടതോടെ പോലീസ് ചമഞ്ഞ് ഇയാള്‍ നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയന്‍, തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മുന്‍ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരുള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിജയന്റെ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെത്തി.

 



ഇതെല്ലാം ഒറിജിനലാണോ അതോ മോര്‍ഫ് ചെയ്തതാണോയെന്നത് സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമൊത്തുള്ള ചിത്രങ്ങളും ഇയാളുടെ ഫോണുകളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.


ഈ ചിത്രങ്ങള്‍ കാണിച്ചാണ് പ്രതി നാട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെയും ഇത്തരത്തില്‍ കബളിപ്പിച്ചിരുന്നു.

 



പോലീസുദ്യോഗസ്ഥനെന്ന വ്യാജേനയാണ് പ്രതി കൂടുതലും വിലസിയിരുന്നത്. ചെന്നൈയ്ക്ക് പുറത്ത് പൊലീസാണെന്ന പേരില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മദ്ധ്യസ്ഥനായി നിന്ന് പണം തട്ടിയതായി വിവരമുണ്ട്. ഇദ്ദേഹം മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളധികവും സിവില്‍ വേഷത്തിലുള്ളതാണ്. കാക്കി ധാരിയായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍. പൊലീസ് ചമഞ്ഞ് നടക്കുന്നതിനിടെ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനും ആളുകള്‍ സംശയിക്കാതിരിക്കാനുമായി ഇയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മാദ്ധ്യമപ്രവര്‍ത്തകനായും വനം വകുപ്പ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായുമൊക്കെ നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ രാഷ്ട്രീയ നേതാക്കളില്‍ പലരോടും ആരെന്ന നിലയിലാണ് ഇയാള്‍ പരിചയപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. തമിഴ്‌നാട്ടിലെയും അയല്‍സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസുകള്‍ അടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഇയാള്‍ കയറിയിറങ്ങിയിരുന്നതായാണ് വിവരം.

 



ചെന്നൈയിലെ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണെന്ന വ്യാജേന കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ ദിണ്ടിക്കലില്‍ നിന്നാണ് വിജയന്‍ പോലീസിന്റെ പിടിയിലായത്.


കഴിഞ്ഞ ഒരുവര്‍ഷമായി തമിഴ്‌നാട്ടിനകത്തും പുറത്തും പൊലീസ് അസി. കമ്മിഷണര്‍ ചമഞ്ഞ് വിലസിയ വിജയനെ കുടുക്കിയത് കേരള പോലീസാണ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് കേസ് അന്വേഷണത്തിനായി പുറത്ത് പോകുകയാണെന്ന് പറഞ്ഞാണ് വിജയന്‍ യാത്രയായത്. റോഡ് മാര്‍ഗം കിലോ മീറ്ററുകളോളം ജീപ്പില്‍ ബീക്കണ്‍ ലൈറ്റും സൈറണുമിട്ട് യാത്ര ചെയ്ത ഇയാള്‍ വഴിനീള പൊലീസ് ഉദ്യോഗസ്ഥരുടെ ആദരവും നേടി. കേരളത്തില്‍ പലസ്ഥലത്തും ചുറ്റിയടിച്ച വിജയന്‍ പ്രമുഖ ക്ഷേത്രങ്ങളില്‍ തമിഴ്‌നാട് അസി. കമ്മിഷണറെന്ന നിലയില്‍ ദര്‍ശനം നടത്തി. കേരളത്തിലെ കറക്കത്തിനിടെ തനിയെ വാഹനമോടിച്ചെത്തിയ ഇയാള്‍ കട്ടപ്പന സ്‌റ്റേഷനിലെത്തി ഡിവൈ.എസ്.പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാന്‍ തുടങ്ങുമ്പോള്‍ നിഷാദ് മോനൊപ്പം സെല്‍ഫിയെടുത്ത ഇയാള്‍ പൊലീസ് സ്‌റ്റേഷന്റെ ചിത്രവും മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി. ഇയാളുടെ പെരുമാറ്റത്തില്‍ ഡിവൈ.എസ്.പി നിഷാദ് മോന് സംശയം തോന്നി.

 



തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ ഇദ്ദേഹം കേരളത്തില്‍നിന്ന് തിരിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. തേനിയില്‍ നിന്ന് ദിണ്ടിഗലിലേക്ക് വരും വഴി സൈറണ്‍മുഴക്കിയും ബീക്കണ്‍ ലൈറ്റും തെളിച്ചും സ്റ്റിക്കര്‍ പതിച്ച വാഹനത്തിലെത്തിയ വിജയനെ പൊലീസ് പിടികൂടുകയായിരുന്നു.

താന്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണെന്നും അന്വേഷണത്തിന് വന്നതാണെന്നും പറഞ്ഞു. രണ്ട് മൊബൈല്‍ ഫോണുകളും തമിഴ്‌നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിസ്റ്റള്‍ രൂപത്തിലുള്ള എയര്‍ഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു. ഐ.ഡി കാര്‍ഡ് പരിശോധിച്ചതില്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിജയനെ അറസ്റ്റു ചെയ്യുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (4 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (28 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (31 minutes ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (35 minutes ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (54 minutes ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (1 hour ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (1 hour ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (2 hours ago)

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (2 hours ago)

മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു ...  (2 hours ago)

Malayali Vartha Recommends