കര്‍ക്കടകവാവുബലി നാളെ..... പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ബലിതര്‍പ്പണത്തിന് അനുയോജ്യ സമയം.... ഇന്ന് ഒരിക്കല്‍ വ്രതം
കര്‍ക്കടകവാവുബലി നാളെ..... പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ബലിതര്‍പ്പണത്തിന് അനുയോജ്യ സമയം.... ഇന്ന് ഒരിക്കല്‍ വ്രതം.
കര്‍ക്കടകത്തിലെ കറുത്തവാവ് ദിനമായ നാളെ പിതൃക്കള്‍ക്ക് ബലി തര്പ്പണണത്തിന് അനുയോജ്യമായ സമയം പുലര്‍ച്ചെ 3.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണെന്ന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പുരോഹിതന് നാരായണ ശര്‍മ്മ പറഞ്ഞു. കറുത്തവാവ് ഇന്ന് രാത്രി 7.30 മുതല്‍ നാളെ രാത്രി 7.30 വരെയാണ്. ബലി തര്‍പ്പണം നടത്തുന്നവര്‍ ഇന്ന് ഒരിക്കല്‍ വ്രതം അനുഷ്ഠിക്കും
മണ്മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനമാണ് കര്‍ക്കടക വാവു ദിനം. പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമാണ് ശ്രാദ്ധക്രിയ. നമ്മുടെ പൂര്‍വീകരായ പിതൃക്കള്‍, പിതൃലോകവാസികളാണ്. മനുഷ്യന്റെ ഒരു കൊല്ലം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് പുത്രന് /പിന്തലമുറക്കാര് വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്ന ശ്രാദ്ധം പിതൃക്കള്‍ക്ക് നിത്യേന കിട്ടുന്നതായി അനുഭവപ്പെടുന്നു.
ഏറെ പ്രസക്തിയുണ്ട് കര്‍ക്കടകമാസത്തിലെ കറുത്ത വാവിന്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത് .
വയനട്ടില്‍ മാനന്തവാടിക്കടുത്തതിരുനെല്ലി ക്ഷേത്ര ത്തിനൊടു ചേര്‍ന്ന പാപനാശിനിയില്‍ ശ്രീരാമനും ലക്സ്മണനും വനവാസത്തിന്റെ തുടക്കത്തില്‍ ദശരഥനു വേണ്ടി പിതൃ തര്‍പ്പണം നടത്തി എന്നാണ് വിശ്വാസം .പാപനാശിനി ബലിതര്‍പ്പണത്തിന് പ്രസിദ്ധമാവാന്‍ ഒരു കാരണമിതാണ്..
https://www.facebook.com/Malayalivartha