മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം അടിച്ചുപൊളിക്കാൻ നടത്തിയ തട്ടിപ്പ് പണിയായി; സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം വച്ച് 55,000 രൂപ തട്ടിയെടുത്ത കമിതാക്കൾ പിടിയിൽ
പല ദിവസങ്ങളിലായി സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം വച്ച് 55,000 രൂപ തട്ടിയെടുത്ത കമിതാക്കൾ പിടിയിൽ. കേസിൽ കല്ലുവാതുക്കൽ മേവനക്കോണം ചരുവിള പുത്തൻവീട്ടിൽ ശാരി (31), കല്ലുവാതുക്കൽ ഉളംകുളം പേഴുവിള വീട്ടിൽ ഗോപു(29) എന്നിവർ അറസ്റ്റിലായി.
2 കുട്ടികളുടെ അമ്മയായ ശാരി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം താമസിക്കുകയായിരുന്നു. കൊല്ലത്ത് ഒരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ആണെന്ന് പറഞ്ഞ് വ്യാജ ഐഡി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
കല്ലമ്പലം ഇൻസ്പെക്ടർ എ.ഫറോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.ഗംഗാപ്രസാദ്,എസ്.അനിൽകുമാർ,എഎസ്ഐ:പി.സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha