Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ചേരിതിരിഞ്ഞ് കൂട്ടയടി... പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങളുടെ വെളിപ്പെടുത്തലോടെ മുസ്ലീം ലീഗിലെ കൂട്ടയടിക്ക് തുടക്കമായി; പുറത്താക്കാനുള്ള ശ്രമം നടത്തി ഇരു കൂട്ടരും; ഇന്ന് നിര്‍ണായക യോഗം

07 AUGUST 2021 10:05 AM IST
മലയാളി വാര്‍ത്ത

മുസ്‌ളീം ലീഗ് നതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് തങ്ങളുടെ മകന്‍ നടത്തിയ വിമര്‍ശനം തീപിടിച്ചിരിക്കുകയാണ്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃയോഗം ശനിയാഴ്ച ചേരും. മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. നില പരുങ്ങലിലാണെന്ന് മനസ്സിലാക്കിയ അഖിലേന്ത്യ ജനറല്‍ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി നിയമസഭാ സമ്മേളനം പാതിവഴി ഉപേക്ഷിച്ച് വ്യാഴാഴ്ച അര്‍ധരാത്രി മലപ്പുറത്ത് മടങ്ങിയെത്തി.

സാദിഖലി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം തങ്ങള്‍ കുടുംബത്തിലെ ഭിന്നിപ്പും മറ നീക്കി പുറത്തായി. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ലീഗ് ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി പക്ഷത്താണ്. ഹൈദരലി തങ്ങള്‍ അസുഖബാധിതനായതോടെ സാദിഖലി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നുവെന്ന പരാതി തങ്ങള്‍ കുടുംബത്തിലെ മൂപ്പിളമ തര്‍ക്കത്തിനും ഭിന്നതയ്ക്കും കാരണമായി.

 



മുസ്ലിം ലീഗില്‍ പാര്‍ട്ടിക്കുള്ളിലെ പടയില്‍ പകച്ച് നേതൃത്വം. പാണക്കാട് തങ്ങള്‍ കുടുംബത്തിലെ ഭിന്നിപ്പും മറ നീക്കി പുറത്ത് വന്നതോടെ പ്രവര്‍ത്തകരിലും അങ്കലാപ്പ്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ തന്നെ പരസ്യമായി രംഗത്തെത്തിയതിന്റെ പകപ്പിലാണ് നേതൃത്വം.

ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നാലു പതിറ്റാണ്ടായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയെന്നും ഫണ്ട് കൈകാര്യം കുഞ്ഞാലിക്കുട്ടി തനിച്ചാണ് നടത്തുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന്‍ അലി വാര്‍ത്താസമ്മേളത്തില്‍ തുറന്നടിച്ചു.

 



തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനം ശക്തമായതോടെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരേ എതിര്‍പക്ഷം രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. ഇന്നലെ ലീഗ് ഹൗസില്‍ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച് മുയിന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു.

ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ലീഗ് ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി പക്ഷത്താണ്. ഹൈദരലി തങ്ങള്‍ അസുഖബാധിതനായതോടെ സാദിഖലി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നുവെന്ന പരാതി തങ്ങള്‍ കുടുംബത്തിലെ മൂപ്പിളമ തര്‍ക്കത്തിനും ഭിന്നതയ്ക്കും കാരണമായി. സാദിഖലിയെ കൂട്ടുപിടിച്ച് കുഞ്ഞാലിക്കുട്ടി, ഹൈദരലി തങ്ങളെ മറികടന്ന് അജന്‍ഡ നടപ്പാക്കുന്നുവെന്നും എതിര്‍പക്ഷം ആരോപിക്കുന്നു. കഴിഞ്ഞാഴ്ച കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്. ഇവയോട് കുഞ്ഞാലിക്കുട്ടി വൈകാരികമായാണ് പ്രതികരിച്ചത്.

 



കത്വഫണ്ട് വിവാദത്തിലടക്കം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുയിന്‍ അലി ഫെയ്‌സ് ബുക്ക് ലൈവ് നല്‍കിയിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പരസ്യപ്രകടനത്തിന് മുതിരുമെന്ന് കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ളവര്‍ കരുതിയിരുന്നില്ല.

കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെയുള്ള കെ.ടി. ജലീലിന്റെ ആരോപണം ലീഗ് നേതൃത്വം അവഗണിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍നിന്ന് ഒഴിഞ്ഞു മാറുക എളുപ്പമാകില്ല. ലീഗ് നേതൃത്വത്തില്‍ ആത്മീയാചാര്യപരിവേഷമുള്ള പാണക്കാട് തറവാട്ടിലേക്ക് ഇ.ഡിയടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ കടന്നെത്തുന്നതും ഇതാദ്യം. ഇ.ഡിയുടെ ആദ്യഘട്ട നോട്ടീസ് പരസ്യമാക്കി വിവാദമാക്കിയത് പാര്‍ട്ടിയിലെ ശത്രുക്കള്‍ തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (4 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (28 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (31 minutes ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (35 minutes ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (54 minutes ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (1 hour ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (1 hour ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും.  (2 hours ago)

മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (2 hours ago)

മോഹൻലാലിൻ്റെ ജന്മദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു ...  (2 hours ago)

Malayali Vartha Recommends