തൊട്ടില്‍പ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൊട്ടില്‍പ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഗോപാല്‍ സ്റ്റേഷനറി ഉടമ വി.കെ.മധുവിനെയാണ് (55) ടൗണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്ഡൗണ്‍ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്ബ് പെയിന്റടിക്കുകയും ചരക്കുകള്‍ വാങ്ങി സംഭരിക്കുകയും ചെയ്തിരുന്നതായി മറ്റു വ്യാപാരികള്‍ പറഞ്ഞു. ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലന്റെ മകനാണ്.
അതേസമയം കാസര്‍കോട് യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ വ്യാഴാഴ്ച കണ്ടെത്തി. കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് അടുത്ത് ഇരിയ ലാലൂരിലെ ഹരികൃഷ്ണന്‍ (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലര്‍ക് വി എം സുഗതന്‍ നായരുടേയും രാധയുടേയും മകനാണ് ഹരികൃഷ്ണന്‍.
വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാധയാണ് മകനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
https://www.facebook.com/Malayalivartha

























