കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം മുതൽ കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത് മുത്തപ്പനാര്‍കാവിനടുത്ത ഷാജിയുടെ ഭാര്യ ശോഭ (38) ആണ് മരിച്ചത്. രണ്ടര വര്ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മുള്ളേരിയ അഡൂരിലെ പരേതനായ അംബുട്ടി - എം ടി രമ ദമ്ബതികളുടെ മകളാണ് ശോഭ.
ശോഭയ്ക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പൊലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് മാവുങ്കാലിലെ പാല്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ്.
ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ടെത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















