Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം; കർശന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

07 AUGUST 2021 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് രംഗത്ത്. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇതൊക്കെയാണ്;

*2021 ആഗസ്റ്റ് 07 : ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ

*2021 ആഗസ്റ്റ് 11 : ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ

ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

*2021 ആഗസ്റ്റ് 07 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്.

*2021 ആഗസ്റ്റ് 08 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ.

*2021 ആഗസ്റ്റ് 10 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ.

*2021 ആഗസ്റ്റ് 11 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

INDIA കരുതലോടെ ഇന്ത്യ  (11 hours ago)

Malayali Vartha Recommends