കോതമംഗലത്ത് ദന്ത ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്; അതിക്രൂരമായ കൊലപതാകം നടത്താൻ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാറിനെ പിടിക്കൂടി പോലീസ്

കോതമംഗലത്ത് ദന്ത ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന കേസിലെ പ്രതിയായ രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ പോലീസ് പിടിക്കൂടിയിരുന്നു.ഇപ്പോൾ ഇതാ കേസിൽ വഴിത്തിരിവ് നൽകി മറ്റൊരു പ്രതിയെ കൂടി പോലീസ് പിടിക്കൂടിയിരിക്കുകയാണ്.
അതിക്രൂരമായ കൊലപതാകം നടത്താൻ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാറിനെയാണ് പോലീസ് പിടിക്കൂടിയിരിക്കുന്നത് . മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തൽ പൊലീസ് നടത്തിയിരിക്കുകയാണ് . കോതമംഗലത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ ആളാണ് പിടിയിലാകുന്നത്.
രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ പോലീസ് പിടിക്കൂടിയിരുന്നു . ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് ബിഹാറില്‍ അറസ്റ്റിലായത്. കോതമംഗലം പോലീസ് ബീഹാറിലെത്തി ബിഹാര്‍ പോലീസിന്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും പോലീസ് വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു.
രഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് ലഭ്യമാകുന്ന സൂചനകൾ . അറുപതിനായിരം രൂപക്കാണ് രഖില്‍ തോക്ക് വാങ്ങിയതെന്നാണ് അറിയുന്നത്. പ്രതിയെ മുന്‍ഗര്‍ കോടതിയില്‍ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി. തുടര്‍ന്ന് ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. രാഖിലിനെ പട്‌നയില്‍ നിന്ന് മുന്‍ഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അന്വേഷിക്കുകയാണ്.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.
https://www.facebook.com/Malayalivartha

























