'പുനിയയുടെ പ്രകടനം രാജ്യത്തിന് അഭിമാനം'; ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്‌റംഗ് പുനിയയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ടോക്യോ ഒളിമ്ബിക്‌സ് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ വെങ്കലം നേടിയ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനിയയുടെ പ്രകടനം രാജ്യത്തിന് അഭിമാനമായി മാറി. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിനാകട്ടെ എന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.
കസാഖിസ്‌താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. ഒളിമ്ബിക് ചരിത്രത്തില്‍ ഗുസ്‌തിയില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ മെഡലാണിത്. ഈ ഒളിമ്ബിക്‌സില്‍ രവികുമാര്‍ ദഹിയക്ക് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡല്‍. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്‌റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്.മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവര്‍ക്കു ശേഷം ടോക്യോയില്‍ ഇന്ത്യ നേടുന്ന ആറാമത്തെ മെഡല്‍ ആണിത്.
https://www.facebook.com/Malayalivartha

























