കോവിഡ് മാര്‍ഗ നിർദ്ദേശം ലംഘിച്ച നടന്‍ മമ്മൂട്ടിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന്‍ മമ്മൂട്ടിക്കെതിരെ കേസെടുത്തു. കേരള പകര്‍ച്ചവ്യാധി നിയമപ്രകാരം എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ മമ്മൂട്ടി തീവ്ര പരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി.
എന്നാല്‍ ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടന്നതെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കേസില്‍ നടന്‍ രമേഷ് പിഷാരടിയും ആശുപത്രി ഉടമകളും പ്രതികളാണ്. രണ്ട് വര്‍ഷം തടവോ 10,000 രൂപ പിഴയോ കിട്ടാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























