'കുഞ്ഞാലിക്കുട്ടി ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ വക്താവ്'; മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കുകയാണെന്ന് കെ.ടി. ജലീല്‍

മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കുകയാണെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗില്‍ നിന്നും കുഞ്ഞാലിക്കുട്ടിയെ പുറത്താക്കുന്ന ഒരു തലമുറ വളര്‍ന്നുവരുമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത വാര്‍ത്താ സമ്മേളനം നടക്കുന്നതെന്ന് ജലീല്‍ പരിഹസിച്ചു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം അറിയിച്ചുള്ള വാര്‍ത്താസമ്മേളനം നടന്നതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. ലീഗിന്റെ ചരിത്രത്തില്‍ കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇന്നത്തേത്. സാദിഖലി തങ്ങള്‍ എല്ലാം വിശദീകരിച്ചു. ലീഗിന്റെ ജനറല്‍ സെക്രട്ടറിയായ ശേഷം പി.എം.എ സലാം ആദ്യമായി സംസാരിച്ചു. ഇ.ടി. മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ല. അദ്ദേഹത്തിന് എല്ലാം പറയാന്‍ കഴിഞ്ഞുവെന്നും ജലീല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























