പുലര്‍ച്ചെ കിണറില്‍ നിന്നും വെള്ളം കോരാനിറങ്ങിയ വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണം കവര്‍ന്നു

വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണം കവര്‍ന്നതായി പരാതി. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് പ്രധാന റോഡരികിലുള്ള വീട്ടില്‍ പുലര്‍ച്ചെ അഞ്ചര മണിയോടെ കിണറില്‍ നിന്നും വെള്ളം കോരാനിറങ്ങിയ വീട്ടമ്മയാണ് കവര്‍ച്ചക്കിരയായത്.
കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്നതിനിടെ പിറകില്‍ നിന്നും മോഷ്ടാവ് ഇവരുടെ മുടി പിറകോട്ട് വലിച്ച് പിടിച്ച് എന്തോ മണപ്പിച്ച് ബോധരഹിതയാക്കിയതിന് ശേഷം ആഭരണങ്ങള്‍ കവരുകയുമായിരുന്നു.
കാതില്‍ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകള്‍ ഊരിയെടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു. വീട്ടുകാര്‍ ഉണര്‍ന്നെണീറ്റപ്പോഴാണ് യുവതിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത് .പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha

























