അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണം... ഗൗരി നന്ദയ്ക്ക് പിന്തുണയുമായി എംപി സുരേഷ് ഗോപി

ബാങ്കില്‍ വരിനിന്ന മധ്യവയസ്‌കന് അകാരണമായി പോലീസ് പിഴചുമത്തിയത് ചോദ്യംചെയ്ത ഗൗരി നന്ദയ്ക്ക് പിന്തുണയുമായി എംപി സുരേഷ് ഗോപി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സുരേഷ് ഗോപി ഗൗരിനന്ദയുടെ വീട്ടിലെത്തിയത്. ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണ്. അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരിയോട് പറഞ്ഞു. വെള്ളിത്തിരയില്‍ പോലീസ് വേഷത്തില്‍ അനീതിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ മലയാളത്തിന്റെ ആക്ഷന്‍ താരം ജീവിതത്തിലും അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയത് കണ്ടതിന്റെ അമ്ബരപ്പിലായിരുന്നു ഗൗരി നന്ദ .
നേരത്തെ ഗൗരിയെ ഫോണിലൂടെയും സുരേഷ് ഗോപി പിന്‍തുണയറിയിച്ചിരുന്നു. ഇളമ്ബഴന്നൂര്‍ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് ബാങ്കില്‍ ക്യൂ നിന്നതിനാണ് ചടയമംഗലം പോലീസ് പിഴ ചുമത്തിയത്. ഇത് ഗൗരി ചോദ്യം ചെയ്യുകയായിരുന്നു. പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്‌ക്കെതിരെ ചടയമംഗലം പോലീസ് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.
https://www.facebook.com/Malayalivartha

























