ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ; തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം, യൂണിഫോം പരിഷ്കരിക്കണം

ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. തടവുകാരുടെ തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും യൂണിഫോം പരിഷ്‌കരിക്കണമെന്നും ശിപാര്‍ശയിലുണ്ട്.
പുരുഷ തടവുകാര്‍ക്ക് ഷര്‍ട്ടും മുണ്ടിനും പകരം പാന്റും ഷര്‍ട്ടുമാക്കണമെന്നും സ്ത്രീ തടവുകാര്‍ക്ക് ചട്ടയും മുണ്ടിനും പകരം ചുരിദാറോ കുര്‍ത്തയോ നല്‍കണമെന്നും ശിപാര്‍ശയില്‍ പറയുന്നു.
ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറിയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ നല്‍കിയത്.
https://www.facebook.com/Malayalivartha

























