രാത്രിയില്‍ കുളിമുറിയിലേക്ക് പോയ ഭാര്യയെ കാണാതെ ഭര്‍ത്താവ് നടത്തിയ തെരച്ചിലില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍

രാത്രിയില്‍ കുളിമുറിയിലേക്ക് പോയ ഭാര്യയെ കാണാതെ ഭര്‍ത്താവ് നടത്തിയ തെരച്ചിലില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍.
നെടുങ്കണ്ടത്ത് കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവികയെയാണ് (24) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ കുളിമുറിയിലേക്ക് പോയ യുവതി തിരികെയെത്താന്‍ വൈകിയപ്പോള്‍ ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭര്‍ത്താവ് അര്‍ജുന്‍. മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. നാല് വയസുള്ള ആര്യന്‍ മകനാണ്. സന്യാസിയോട സ്വദേശിനിയായ ദേവിക നെടുങ്കണ്ടം എം.ഇ.എസ് കോളേജില്‍ രണ്ടാം വര്‍ഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായിരുന്നു.
മുറിയില്‍ തകര്‍ന്ന നിലയില്‍ കസേരകളും ദേവിക ആത്മഹത്യ ചെയ്ത കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്.
"
https://www.facebook.com/Malayalivartha

























