ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ... കര്‍ക്കടക വാവുബലിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണം പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ല... നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ച് കര്‍ശനപരിശോധന നടത്തും

ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു.
കര്‍ക്കടക വാവുബലിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണം പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ല. ഇത്തരത്തില്‍ ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ മറ്റിടങ്ങളിലോ പൊതുബലിതര്‍പ്പണം സംഘടിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കും.
സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ച് കര്‍ശനപരിശോധന നടത്തും. രാവിലെ ആറു മുതല്‍ പരിശോധന ആരംഭിക്കും. നഗരത്തിനുള്ളിലേക്കും പുറത്തേക്കും വാഹനയാത്ര അനുവദിക്കില്ല.
അനാവശ്യമായി യാത്ര നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കൂടാതെ, നഗരത്തിലെ എല്ലാ സ്‌റ്റേഷന്‍പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 70 പരിശോധനാ പോയന്റുകളും ക്രമീകരിച്ചിട്ടുണ്ട്.
മെഡിക്കല്‍ സ്‌റ്റോറുകളും പാല്‍, പച്ചക്കറി, അവശ്യഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ ഈ ദിവസങ്ങളില്‍ ടേക്ക്എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
"
https://www.facebook.com/Malayalivartha






















