Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ജലീലിക്കാ മറക്കില്ലട്ടോ... തങ്ങളുടെ മകനെതിരെ നടപടി സ്വീകരിച്ചാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഓഡിയോ പുറത്ത് വിടുമെന്നുള്ള കെ.ടി. ജലീലിന്റെ വെല്ലുവിളി ഫലം കണ്ടു; മുഈന്‍ അലിയെ തൊട്ടില്ല; ചെറുതായി തള്ളിപ്പറഞ്ഞ് തടി തപ്പല്‍; വിമത സ്വരങ്ങള്‍ക്ക് തടയിടാന്‍ നീക്കം

08 AUGUST 2021 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ കെ.ടി. ജലീല്‍ ആരാണെന്ന് ചോദിച്ചാല്‍ ആരെന്ന് ആര്‍ക്കുമറിയില്ല.

പക്ഷെ ജലീലിന്റെ ഭീഷണിയാണ് മുഈന്‍ അലിയെ രക്ഷിച്ചത്. അല്ലെങ്കില്‍ മുഈന്‍ അലിയ്‌ക്കെതിരെ നടപടി സ്വീകരിച്ചേനെ. മുഈന്‍ അലിയ്‌ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍ പികെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് കെടി ജലീല്‍ പറഞ്ഞിരുന്നു. ഇഡി വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി.


അതിന് ശേഷം ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ ഉന്നയിച്ച മുഈന്‍ അലിയുടെ നടപടി തെറ്റാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിച്ചെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. തുടര്‍നടപടികള്‍ക്കായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും മുഈന്‍ അലിയുടെ പിതാവുമായ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. കൊള്ളാം, അതായത് സ്വന്തം പിതാവിനെ തന്നെ മകനെ ശിക്ഷിക്കാന്‍ ചുമതലപ്പെടുത്തിയെത്ത്.

മാത്രമല്ല മുഈന്‍ അലിയെ വാര്‍ത്താസമ്മേളനത്തിനിടെ അപമാനിച്ച റാഫി പുതിയകടവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും. തീരുമാനങ്ങള്‍ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന ഹൈദരലി തങ്ങളെ ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി തങ്ങള്‍ ബോദ്ധ്യപ്പെടുത്തും. ഹൈദരലി തങ്ങളുടെ അഭിപ്രായമറിഞ്ഞാവും അന്തിമ തീരുമാനം. മുഈന്‍ അലി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായതിനാല്‍ യൂത്ത് ലീഗിന്റെ അഭിപ്രായവും യോഗം തേടി. നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. പാണക്കാട് കുടുംബാംഗങ്ങളും മുഈന്‍ അലിയെ തള്ളിപ്പറഞ്ഞു.

 



തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തിലും സംഘടനാ ശൈലിയിലും മാറ്റം കൊണ്ടുവരാനുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ യോഗത്തില്‍ തീരുമാനമായി. കര്‍മ്മ പരിപാടി രൂപവത്കരണത്തിനായി ചുമതലപ്പെടുത്തിയ പത്തംഗസമിതി ഉടന്‍ ചേരും. ഇതിനുശേഷം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് തുടര്‍ചര്‍ച്ചകള്‍ നടത്തും. ഇതുവഴി പാര്‍ട്ടിയില്‍ ഏകാധിപത്യമെന്ന പഴി മറികടക്കാനും വിമതസ്വരങ്ങളെ ഇല്ലാതാക്കാനുമാവുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

തെറ്റുപറ്റിയെന്ന് മുഈന്‍ അലിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിനും കീഴ്‌വഴക്കത്തിനും ചേര്‍ന്നതല്ല നടപടിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂട്ടായ തീരുമാനം കുടുംബകാരണവരാണ് പറയുക. ഇതു ലംഘിക്കപ്പെട്ടു.

 



ലീഗിന്റെ സാമ്പത്തിക കാര്യങ്ങള്‍ 40 വര്‍ഷമായി കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന മുഈന്‍ അലിയുടെ ആരോപണം ലീഗ് നേതൃത്വം തള്ളി. ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം പ്രതിയോഗികള്‍ കെട്ടിച്ചമച്ചതാണെന്ന് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, എം.കെ.മുനീര്‍, കെ.പി.എ.മജീദ്, പി.വി.അബ്ദുള്‍വഹാബ്, അബ്ദുസമദ് സമദാനി എന്നിവര്‍ക്കൊപ്പം പാണക്കാട് കുടുംബാംഗങ്ങളും പങ്കെടുത്തു.

 



അതേസമയം മുഈന്‍ അലിയുടെ പ്രവൃത്തി പാര്‍ട്ടിക്ക് ക്ഷീണമായെന്ന് വിലയിരുത്തിയ പാണക്കാട് തങ്ങന്മാരുടെ കുടുംബയോഗം അതിനാല്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഉന്നതാധികാര സമിതി യോഗത്തിന് മുന്നോടിയായാണ് പാണക്കാട് കുടുംബാംഗങ്ങളായ സാദിഖലി തങ്ങള്‍, റഷീദലി തങ്ങള്‍, ഹമീദലി തങ്ങള്‍, അബ്ബാസലി തങ്ങള്‍, ബഷീറലി തങ്ങള്‍ എന്നിവര്‍ യോഗം ചേര്‍ന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends