അരമണിക്കൂര്‍ മുമ്പേ പുറപ്പെട്ടെങ്കില്‍... അമ്മയെ അവസാനമായി കാണാനായില്ലെന്ന് പറഞ്ഞ് കിഫ്ബിയുടെ മെല്ലെപ്പോക്കിനെതിരെ തുറടിച്ച ഗണേഷും പിന്തുണച്ച ഗണേഷും പിന്തുണച്ച ഷംസീറും പെട്ടുപോയി; ഗണേശിന് തക്ക മറുപടി നല്‍കി ധനമന്ത്രി; കിഫ്ബി പദ്ധതികളുടെ മേന്മയില്‍ വിട്ടുവീഴ്ചയില്ല

കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെ കുറിച്ച് നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എമാരില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിമര്‍ശനമുണ്ടായത്. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചു. എന്നാല്‍ ഇവര്‍ രണ്ടുപേരും വെട്ടിലാകുന്ന കാഴ്ചയാണ് കണ്ടത്.
ഗണേഷിനെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാലും കിഫ്ബിയും രംഗത്തെത്തി. കിഫ്ബി പദ്ധതികളുടെ ഗുണനിലവാര മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
പത്തനാപുരം മണ്ഡലത്തിലെ റോഡ് വികസനത്തിന് കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്ന് കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയായാണ്, ഇന്നലെ കിഫ്ബി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രിയുടെ പ്രതികരണം. അതേസമയം, കിഫ്ബി നടപടിക്രമങ്ങളിലെ സാങ്കേതികത്വം ലഘൂകരിക്കുമെന്ന് സി.ഇ.ഒ കെ.എം. എബ്രഹാം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തനാപുരത്തെ പാത അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. പദ്ധതി വൈകുമെന്നതിനാല്‍ നിലവാരത്തില്‍ ഇളവില്ല. മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കിഫ്ബിയുടെ ഫേസ്ബുക്ക് പേജിലും വ്യക്തമാക്കി. പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും കിഫ്ബിക്ക് നിര്‍ണായക റോളുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഗണേശ് ചൂണ്ടിക്കാട്ടിയ വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മേല്‍പ്പാല പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലാണ്.
ഗണേശ് കുമാറിന്റെ മണ്ഡലത്തിലെ റോഡിന് ഡി.പി.ആറില്‍ നിര്‍ദ്ദേശിച്ചത്ര ഭൂമി ലഭിച്ചില്ലെന്നാണ് കിഫ്ബി പറയുന്നത്. എതിനാലാണ് പണിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കിഫ്ബിക്ക് അതിന് അധികാരമുണ്ട്. ഏനാത്ത് പത്തനാപുരം റോഡിന് ഡി.പി.ആര്‍ പ്രകാരം 13.6 മീറ്ററാണ് വീതി. കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതിയില്‍ ഡി.പി.ആറിലെ നിബന്ധനകള്‍ ഉറപ്പാക്കേണ്ടത് കിഫ്ബിയുടെ ചുമതലയാണ്. ഭരണവകുപ്പും എസ്.പി.വിയും കിഫ്ബിയും ഒപ്പിടുന്ന കരാറനുസരിച്ചും ഇതാണ് നടപടിക്രമം. സ്ഥലം പൂര്‍ണമായി ഏറ്റെടുക്കാതെ പദ്ധതികള്‍ മുന്നോട്ടുപോയാല്‍ ഗുണനിലവാരം ഇടിയും. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥലം എം.എല്‍.എ ഡി.കെ. മുരളിയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച 25.03 കോടിയുടെ മേല്പാല പദ്ധതിക്ക് അനുമതിയായി. ടെന്‍ഡര്‍ പൂര്‍ത്തിയാകുന്നതോടെ പദ്ധതി പെട്ടെന്ന് യാഥാര്‍ത്ഥ്യമാവുമെന്നും കിഫ്ബി വ്യക്തമാക്കി.
കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ശ്രദ്ധ ക്ഷണിക്കലില്‍ ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചത്. 2018 മുതല്‍ പത്തനാപുരം മണ്ഡലത്തിലെ അടക്കം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. വെഞ്ഞാറമ്മൂട് മേല്‍പ്പാലം ഇല്ലാത്തതിനാല്‍ തനിക്കുണ്ടായ ബുദ്ധിമുട്ടും അദ്ദേഹം വികാരഭരിതനായി പങ്കുവെച്ചു.
2018 ജനുവരി മൂന്നിന് രാവിലെ തനിക്ക് ഒരു ഫോണ്‍ വന്നു, കൊട്ടാരക്കരയില്‍നിന്ന്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരാവസ്ഥയില്‍ കൊട്ടാക്കരയിലെ ആശുപത്രിയിലാണ് ഉടന്‍ വരണമെന്നും പറഞ്ഞു. താന്‍ യാത്ര തിരിച്ച് വെഞ്ഞാറമ്മൂട് എത്തിയപ്പോള്‍ 20 മിനുട്ട് ഗതാഗതക്കുരുക്കില്‍പ്പെട്ടു. താന്‍ കൊട്ടാക്കരയില്‍ എത്തിയപ്പോഴേക്കും അമ്മ മരിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. അമ്മയെ ജീവനോടെ ഒന്ന് കാണാന്‍ പറ്റിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഉദ്യോഗസ്ഥന്മാര്‍ സൂപ്പര്‍ എന്‍ജിനീയര്‍മാര്‍ ചമയുന്നതിനാലാണ് ഇത്തരം പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന ഗണേഷ് കുമാറിന്റെ വിമര്‍ശത്തിന് പിന്തുണയുമായി ഷംസീര്‍ ഉള്‍പ്പെടെ രംഗത്തെത്തിയത്. ഇതോടെ ഷംസീറും വെട്ടിലായി.
"
https://www.facebook.com/Malayalivartha
























