ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്‍ഷന്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്‍ഷന്‍... മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ധനവകുപ്പ്

ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്‍ഷന്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്‍ഷന്‍... മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ധനവകുപ്പ്
.
ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു ക്ഷേമപെന്‍ഷനുകൂടിയേ അര്‍ഹതയുള്ളൂവെന്ന് വ്യക്തമാക്കി ധനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം. ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്‍ഷന്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്‍ഷന്‍മാത്രമേ ലഭിക്കൂ. ഇതില്‍ ഏതുവേണമെന്ന് സ്വയം തീരുമാനിക്കാം.
കിട്ടിക്കൊണ്ടിരിക്കുന്ന രണ്ട് ക്ഷേമനിധി പെന്‍ഷനുകളും സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ളതാണെങ്കില്‍ ഒരെണ്ണം നിലനിര്‍ത്താമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.
ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് തദ്ദേശസെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍മതി. ഇ.പി.എഫിനൊപ്പം, സുരക്ഷാപെന്‍ഷനും ക്ഷേമനിധിബോര്‍ഡ് പെന്‍ഷനും കൈപ്പറ്റുന്നതിനാല്‍ രണ്ടു പെന്‍ഷനുകളും തടയപ്പെട്ടവര്‍ക്ക് അവരുടെ താത്പര്യപ്രകാരം ഒരു സുരക്ഷാ പെന്‍ഷന്‍/ഒരു ക്ഷേമനിധി പെന്‍ഷന്‍ പുനഃസ്ഥാപിക്കും.
അതേസമയം ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതിന്റെ പേരില്‍ ഒട്ടേറെപ്പേരുടെ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും ധനവകുപ്പ് നിര്‍ദേശിച്ചു. ഇ.പി.എഫ്. പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന് സേവന സോഫ്റ്റ്‌വേറില്‍ തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് മറ്റുപെന്‍ഷന്‍ കിട്ടാത്ത അവസ്ഥ പരിഹരിക്കും.
https://www.facebook.com/Malayalivartha
























