തോക്ക് തേടി വേറെയുംപേര്‍... മാനസ വധക്കേസിലെ അന്വേഷണവുമായി ബീഹാറിലെത്തിയ കേരള പോലീസ് ഞെട്ടിപ്പോയി; അറസ്റ്റിലായ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാറിന്റെ ഫോണില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളും; ഒരന്വേഷണം മറ്റുപല അന്വേഷണങ്ങളിലേക്കും

കോതമംഗലം നെല്ലിക്കുഴിയിലെ മാനസ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. മാനസ വധക്കേസില്‍ അറസ്റ്റിലായ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാറിന്റെ ഫോണില്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളും കണ്ടെത്തിയത് അന്വേഷണത്തിനു വഴിത്തിരിവാകും. കേരളത്തിലേക്കു കള്ളത്തോക്കുകള്‍ കടത്തുന്ന സംഘത്തിലെ അംഗമായ സോനുകുമാറിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചതു മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആദിത്യനില്‍ നിന്നാണ്.
കൊലപാതകത്തിനു ശേഷം സ്വയം നിറയൊഴിച്ചു മരിച്ച രഖിലുമായി സോനുകുമാര്‍, ഇയാളുടെ ഏജന്റ് മനീഷ്‌കുമാര്‍ വര്‍മ എന്നിവര്‍ക്ക് വലിയ ബന്ധം ഇല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കേരളത്തിലുള്ള മറ്റു ചിലരോട് ഇവര്‍ക്ക് അടുപ്പമുള്ളതിന്റെ സൂചനയാണു സോനുകുമാറിന്റെ ഫോണില്‍ കണ്ട നമ്പറുകള്‍. ഇവരുമായി അടുപ്പമുള്ള അതിഥിത്തൊഴിലാളികളുടെ നമ്പറാവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
അതേസമയം മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രഖിലിനു കള്ളത്തോക്കു കൈമാറിയ കേസില്‍ 2 ബിഹാര്‍ സ്വദേശികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ല പര്‍സന്തോ ഗ്രാമത്തില്‍ സോനുകുമാര്‍, ഇടനിലക്കാരാനായ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ എന്നിവരെയാണു എസ്പി കെ.കാര്‍ത്തിക്കിന്റെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ പൊലീസിന്റെ സഹകരണത്തോടെ 2 ദിവസം നടത്തിയ തെരച്ചിലിലാണു പ്രതികളെ കണ്ടെത്തിയത്.
എസ്‌ഐമാരായ മാഹിന്‍ സലിം, വി.കെ. ബെന്നി, സിവില്‍ പൊലീസ് ഓഫിസര്‍ എം.കെ ഷിയാസ്, ഹോംഗാര്‍ഡ് സാജു എന്നിവരാണു ബിഹാറിലെത്തി പ്രതികളെ പിടികൂടിയത്. ഗുണനിലവാരമുള്ള കള്ളത്തോക്കുകള്‍ ലഭിക്കുന്ന ബിഹാറിലെ കേന്ദ്രങ്ങളെ കുറിച്ച് ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നാണു രഖിലിനു വിവരം ലഭിച്ചത്. മനീഷ്‌കുമാര്‍ വര്‍മയെ പരിചയപ്പെട്ട രഖില്‍ ഇയാളുടെ നിര്‍ദേശ പ്രകാരം ബിഹാര്‍ സന്ദര്‍ശിച്ചു. മനീഷിന്റെ നിര്‍ദേശപ്രകാരമാണ് സോനുകുമാര്‍ 35,000 രൂപയ്ക്ക് രഖിലിനു തോക്കു കൈമാറിയത്. തോക്കില്‍ വെടിയുണ്ട നിറയ്ക്കാനും വെടിയുതിര്‍ക്കാനുമുള്ള പരിശീലനവും സോനുകുമാറും മനീഷ്‌കുമാറും നല്‍കി. തുക പണമായി നല്‍കണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ സംഘം കേരളത്തിലേക്ക് മുന്‍പും കള്ളത്തോക്ക് കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. പട്‌നയില്‍ പ്രതികളെ കണ്ടെത്തിയതോടെ എസ്പി, ബിഹാര്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അറസ്റ്റിനുള്ള പദ്ധതി തയാറാക്കി. ആയുധധാരികളായ ബിഹാര്‍ പൊലീസ് സേനാംഗങ്ങളുടെ സംരക്ഷണം പ്രത്യേക സ്‌ക്വാഡിനു ലഭിച്ചു.
അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ പ്രത്യാക്രമണത്തിനു മുതിര്‍ന്നെങ്കിലും ബിഹാര്‍ പൊലീസ് തുടര്‍ച്ചതായി വെടിയുതിര്‍ത്തു പിടികൂടുകയായിരുന്നു. പ്രതികളെ ട്രാന്‍സിറ്റ് വാറന്റില്‍ കേരളത്തിലെത്തിച്ചു റിമാന്‍ഡ് ചെയ്യും. തുടര്‍ന്നു കസ്റ്റഡി അപേക്ഷ നല്‍കി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ 30 നാണ് എറണാകുളം കോതമംഗലത്ത് !ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ എംബിഎ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖില്‍.
https://www.facebook.com/Malayalivartha
























