മാനസ കൊലക്കേസ്.... രഖിലിന് തോക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ബീഹാറില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും... പ്രതികളെ നാളെ കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ബീഹാറില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും.
ബിഹാര്‍ സ്വദേശികള്‍ ആയ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ബിഹാര്‍ പോലീസിന്റെ സഹായത്തോടെ കോതമംഗലം പോലീസിന്റെ പിടിയിലായത്.
ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്ബാശ്ശേരിയില്‍ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്േ്രടറ്റിന് മുന്നില്‍ ഹാജരാക്കുക.
തോക്കിനായി രഖില്‍ 35,000 രൂപ നല്‍കിയെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാന്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്.
https://www.facebook.com/Malayalivartha
























