Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വെളിപ്പെടുത്തല്‍ വൈറല്‍... അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടി ഇന്ത്യക്കാരുടെ മൊത്തം അഭിമാനമായി മാറിയ നീരജ് ചോപ്ര തന്നെയാണ് താരം; സ്വര്‍ണ മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചോപ്ര; മെഡല്‍ നേട്ടം തികച്ചും അവിശ്വസനീയം; നീരജ് ചോപ്ര മനസ് തുറക്കുമ്പോള്‍

08 AUGUST 2021 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്ര ഇന്ത്യാക്കാരുടെ മൊത്തം അഭിമാനമായിരിക്കുകയാണ്. താരത്തിന്റെ നേട്ടത്തില്‍ രാജ്യമൊട്ടാകെ അഭിമാനം കൊള്ളുകയാണ്. എന്നാല്‍ സ്വര്‍ണ മെഡല്‍ നേട്ടം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് നീരജ് ചോപ്ര പ്രതികരിച്ചത്.

തീര്‍ത്തും അവിശ്വസനീയമായ നിമിഷമാണിത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണ് ഇതെന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. മറ്റു കായിക ഇനങ്ങളില്‍ നമുക്ക് ആകെ ഒരു സ്വര്‍ണമാണുള്ളത്. ഒരുപാട് കാലത്തിന് ശേഷമാണ് അത്‌ലറ്റിക്‌സില്‍ നമുക്ക് മെഡല്‍ ലഭിക്കുന്നത്. അതിനു പുറമെ ഇത്തവണ നമ്മളുടെ ആദ്യ സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ഈ സ്വര്‍ണ നേട്ടം എനിക്കും എന്റെ രാജ്യത്തിനും വളരെയധികം അഭിമാനം പകരുന്ന ഒന്നാണെന്നും ചോപ്ര വ്യക്തമാക്കി.

 



യോഗ്യത റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയിരുന്നതിനാല്‍ ഫൈനലില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അത് സ്വര്‍ണ നേട്ടം ആയിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

യോഗ്യതാ റൗണ്ടില്‍ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് നീരജ് ഫൈനലിലും തുടര്‍ന്നത്. യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ യോഗ്യത നേടി ഫൈനലില്‍ പ്രവേശിച്ചിരുന്ന താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളും അറിഞ്ഞിരുന്നില്ല. അതേ ആത്മവിശ്വാസവുമായി ഫൈനലില്‍ ഇറങ്ങിയ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തി. തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ ഈ ദൂരം മെച്ചപ്പെടുത്തി.

 

 

ഈ ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് നീരജിന് സ്വര്‍ണം ലഭിച്ചത്. രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റര്‍. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളില്‍ ദൂരം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ താരം അതെല്ലാം ഫൗള്‍ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതല്‍ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. താരത്തിന് പുറമെ ഫൈനലില്‍ മത്സരിച്ച മറ്റാര്‍ക്കും 87 മീറ്റര്‍ ദൂരം താണ്ടാന്‍ കഴിഞ്ഞില്ല.

ജാവലിനില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ നീരജ് ചോപ്രയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിന് ഉടമകളാക്കിയത്. ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞെടുത്തത്. നീരജിന്റെ സ്വര്‍ണ നേട്ടം ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയായി.

 

 



ഫൈനലില്‍ മത്സരിച്ച പാകിസ്താന്‍ താരമായ അര്‍ഷദ് നദീം 84.62 മീറ്ററാണ് എറിഞ്ഞത്. അതേസമയം 2017ലെ ലോക ചാമ്പ്യനും ടോക്യോയില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ഫൈനലില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്. യോഗ്യത റൗണ്ടില്‍ നിറം മങ്ങിയിരുന്നെങ്കിലും ഫൈനലില്‍ ജര്‍മന്‍ താരം തന്റെ മികവിലേക്ക് എത്തുമെന്നും യോഗ്യത റൗണ്ടില്‍ ഒന്നാമത് എത്തിയ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഏവരും കരുതിയിരുന്നു. എന്നാല്‍ ഫൈനലില്‍ 82.52 മീറ്റര്‍ ആയിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

ഒളിമ്പിക്‌സില്‍ 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends