Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കെ.റ്റി. ജലീലിന്റെ ചാരന്‍മാരെ കണ്ടെത്താന്‍ ലീഗിലും പാണക്കാട്ടും കുഞ്ഞാലിക്കുട്ടിയുടെ സേതുരാമയ്യര്‍ സി ബി ഐ

08 AUGUST 2021 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പാണക്കാട് കുടുംബത്തിലും ലീഗിന്റെ ഉന്നത നേതൃത്വത്തിലുമുള്ള കെ.റ്റി. ജലീലിന്റെ ഇന്‍ഫോര്‍മര്‍മാരെ കണ്ടെത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഡിക്റ്ററ്റീവുകളെ നിയമിക്കുന്നു.

നാലു പതിറ്റാണ്ടായി ലീഗന്റെ സര്‍വാധികാരിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി തലകുനിച്ചാണ് നേതൃയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ചരിത്രത്തില്‍ ആദ്യമായി പാണക്കാട് കുടുംബത്തോട് വന്‍ വൈരാഗ്യമാണ് കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരിക്കുന്നത്.

 



തന്നെ പരസ്യമായി അപമാനിച്ച മു ഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം ഞെട്ടലോടെയാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. മുഈന്‍ അലിയെ അനുകൂലിച്ച കെ. എം. ഷാജിയെയും എം.കെ. മുനീറിനെയും കൊല്ലാനുള്ള ദേഷ്യമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.

തന്നെ ആക്ഷേപിച്ചവനെ വെറുതെ വിട്ട ശേഷം തന്നെ അനുകൂലിച്ചയാള്‍ക്കെതിരെ നടപടിയെടുത്ത തീരുമാനം കുഞ്ഞാലിക്കുട്ടിയെ വല്ലാതെ വേദനിച്ചു. റാഫിക്കെതിരായ നടപടി ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നാല്‍ കഴിയും വിധം ശ്രമിച്ചെങ്കിലും നടന്നില്ല

 



കെ.റ്റി. ജലീല്‍ ലീഗില്‍ പിടിമുറുക്കിയെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. അത് കണ്ടെത്താനാണ് അദ്ദേഹം ചാരന്‍മാരെ നിയോഗിക്കുന്നത്. ജലീലിന് ലീഗില്‍ ആഴമേറിയ സൗഹൃദങ്ങളുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. ജലീലിന് വിവരങ്ങള്‍ നല്‍കുന്നതില്‍ പ്രധാനി മുഈന്‍ അലിയാണെന്നും അദ്ദേഹം കരുതുന്നു.

ചാര സംവിധാനത്തിന് എത്ര കോടി വേണമെങ്കിലും മുടക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. തന്റെ നിലനില്‍പ്പിന് ഇത്തരമൊരു നടപടി അത്യന്താപേക്ഷിതമാണെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു. സ്വയം പ്രതിരോധം തീര്‍ക്കാനാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. കാരണം ലീഗില്‍ അദ്ദേഹം അത്രമാത്രം ഒറ്റപ്പെട്ടു പോയി.



മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന കെ റ്റി ജലീലിന്റെ പ്രസ്താവനയെ ഞ്ഞെട്ടലോടെയാണ് കുഞ്ഞാലിക്കുട്ടി കേട്ടത്. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരുമെന്നാണ് ജലീല്‍ പറഞ്ഞത്. അതെല്ലാം പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീല്‍ വെല്ലുവിളിച്ചു. പിന്നീട് മുഈന്‍ അലിക്കെതിരെ നടപടിയില്ലെന്ന് കണ്ട് ജലീല്‍ തത്കാലം പിന്‍ വാങ്ങി. ഇതില്‍ നിന്ന് മുഈന്‍ തലിയും ജലീലും തമ്മിലുള്ള ബന്ധം വ്യക്തമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭക്തര്‍ ആരോപിക്കുന്നു.

പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്നാണ് വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറയുന്നു.. 2006ല്‍ സംഭവിച്ചതിനപ്പുറം കാര്യങ്ങള്‍ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീല്‍ പറഞ്ഞു. 2006 ലാണ് ജലീല്‍ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചത്.

 



രൂക്ഷമായ വെല്ലുവിളിയാണ് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്നത്. മുഈന്‍ അലി തങ്ങള്‍ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. തങ്ങളെ പിന്തുണച്ച്, എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീല്‍ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോള്‍ ജലീല്‍ മുന്നോട്ട് വയ്ക്കുന്ന ഈ വെല്ലുവിളിയിലൂടെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ പുറത്തേക്ക് പോകുന്നുവെന്നാണ് പരോക്ഷമായി ജലീല്‍ തന്നെ പറയുന്നത്. ഇത് ലീഗുകാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതാണ്. തന്റെ പ്രസ്താവനയിലൂടെ മുസ്ലിം ലീഗിലെ ഭിന്നതകള്‍, നേതൃത്വത്തിനെതിരായ അപസ്വരങ്ങള്‍ ഇവയെല്ലാം പരമാവധി മൂര്‍ദ്ധന്യത്തിലെത്തിക്കുകയാണ് ജലീലിന്റെ ലക്ഷ്യം.

ദിനപത്രത്തിലൂടെ 10കോടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പാണക്കാട് കുടുംബത്തെ കുഞ്ഞാലിക്കുട്ടി ചതിച്ചെന്നാണ് ജലീലിന്റെ ആക്ഷേപം. പത്രത്തിന്റെ ചെയര്‍മാനും എംഡിയുമായ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് ഇഡി വീണ്ടും അയച്ച നോട്ടീസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ജലീല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എല്ലാ ആരോപണങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ മറുപടി മൗനമാണ്.

 



നിലവില്‍ മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് മുഈന്‍ അലി തങ്ങള്‍.മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്.

ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ്. കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യല്‍ പാണക്കാട് കുടുംബത്തില്‍ എത്താന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങള്‍ രോഗിയായി മാറിയത്. ഇന്നലെ വന്‍ വാര്‍ത്തയായി മാറിയ വാര്‍ത്താസമ്മേളനത്തില്‍ മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്.



നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്റെ അഭിഭാഷക സംഘടനാ പ്രസിഡന്റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്.

ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദീകരിക്കവെയാണ് മുഈന്‍ അലി രംഗത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു!ഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞു.

 



ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടല്‍ക്കാടാണെന്നും മുഈന്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തുറന്നടിച്ച മുഈന്‍ അലിക്കെതിരെ ഒരു പ്രവര്‍ത്തകന്റെ അസഭ്യവര്‍ഷവും ഉണ്ടായത് ലീഗ് ഹൗസില്‍ നാടകീയരംഗങ്ങള്‍ക്കാണ് വഴി വച്ചത്. ഏതായാലും കുഞ്ഞാലിക്കുട്ടിയുടെ കാര്യം അത്ര പന്തിയല്ലെന്ന് തന്നെയാണ് വിവരം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends