Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലീഗിനെ പൊളിച്ചാല്‍ ജലീലിന് മന്ത്രി സ്ഥാനം... പൊളിക്കലിന് ബി ജെ പി പിന്തുണ... ലീഗിനെ പൊളിച്ചാല്‍ കെ.റ്റി ജലീലിനെ മന്ത്രിയാക്കാമെന്ന് പിണറായി ഉറപ്പുനല്‍കിയതായി സൂചന

08 AUGUST 2021 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ലീഗിനെ പൊളിച്ചാല്‍ കെ.റ്റി ജലീലിനെ മന്ത്രിയാക്കാമെന്ന് പിണറായി ഉറപ്പുനല്‍കിയതായി സൂചന. മന്ത്രി അബ്ദുറഹ്മാനെ മാറ്റിയായിരിക്കും ജലീലിന് മന്ത്രിസ്ഥാനം നല്‍കുകയെന്നറിയുന്നു. അബ്ദുറഹ്മാന് മന്ത്രി സ്ഥാനം നല്‍കുമ്പോള്‍ അത് താത്കാലികമാണെന്ന സൂചന സി പി എം നല്‍കിയിരുന്നു എന്നാല്‍ ലഭിക്കുന്ന വിവരം.

പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും മുസ്ലീം ലീഗിനെയും ദുര്‍ബലമാക്കാന്‍ സി പി എമ്മിന് ബി ജെ പിയുടെ രഹസ്യ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ലീഗിനെതിരെ സി പി എം നീങ്ങുന്നതെന്നാണ് വിവരം.

 



മുസ്ലിംലീഗില്‍ അടുത്തകാലത്തായി രൂപപ്പെട്ട വിഭാഗീയതയും നേതാക്കള്‍ തമ്മിലുള്ള ഭിന്നതകളും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാണെത്തിച്ചിരിക്കുകയാണ്. ഏതാനും ദിവസംമുമ്പ് നടന്ന നേതൃയോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ട വിമര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് നിയമസഭയില്‍ കെ.ടി. ജലീല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനുപിന്നില്‍ ലീഗിലെത്തന്നെ ചിലരുടെ പിന്തുണയുണ്ടെന്ന ആരോപണമാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്.

നിയമസഭയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.ടി. ജലീലും തമ്മില്‍ നടന്നുവരുന്ന വാക്‌പോര് പ്രത്യക്ഷത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമായി ചുരുക്കിക്കാണാന്‍ രാഷ്ട്രീയകേന്ദ്രങ്ങള്‍ തയ്യാറല്ല. ലീഗിന്റെ എക്കാലത്തെയും അനിഷേധ്യ നേതൃത്വമാണ് പാണക്കാട് കുടുംബം. ആ കുടുംബത്തിലെ ഇപ്പോഴത്തെ ഒന്നാമനായ ഹൈദരാലി ശിഹാബ് തങ്ങളുടെ പേരുവരെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണമുയര്‍ത്താന്‍ ജലീല്‍ ഉപയോഗിച്ചു. തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിലാണ് ജലീല്‍ ഊന്നല്‍നല്‍കിയത്. ഇതിനെല്ലാം അതേ നാണയത്തില്‍ മറുപടിപറഞ്ഞ കുഞ്ഞാലിക്കുട്ടി തന്റെ നേതൃത്വത്തിനും അടിവരയിടുകയായിരുന്നു.

 



പഴയ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള കണക്കുതീര്‍ക്കല്‍ മാത്രമായി ഇത്തവണത്തെ പോര് ഒതുങ്ങുന്നില്ല. നേരത്തേ ദേശീയ നേതൃത്വത്തിലേക്കുപോയ കുഞ്ഞാലിക്കുട്ടി എം.പി.സ്ഥാനമൊഴിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്കു വന്നതോടെയാണ് ലീഗില്‍ ഒരുവിഭാഗം വിമതശബ്ദമുയര്‍ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ ഭിന്നത ഇപ്പോഴും തുടരുന്നു.

കേരളത്തില്‍ രണ്ടാംവട്ടവും അധികാരത്തില്‍നിന്നു മാറിനില്‍ക്കേണ്ടി വന്നതോടെ ലീഗിന്റെ അണികളിലും നേതൃത്വത്തിലും നിരാശ പ്രകടമാണ്. സമൂഹത്തെ പ്രതിനിധാനം ചെയ്യാന്‍ സമുദായത്തിന്റെ പേരിലുള്ള പാര്‍ട്ടിതന്നെ വേണമെന്നില്ലെന്ന രാഷ്ട്രീയസന്ദേശം നേരത്തേത്തന്നെ സി.പി.എം. ഉന്നയിക്കുന്നതാണ്. ലീഗിലെ അമര്‍ഷവും ഭിന്നതയും വളര്‍ത്താനും അവരെ ദുര്‍ബലപ്പെടുത്താനുമാണ് സി.പി.എമ്മിന്റെ പുതിയനീക്കം. ഇതിന്റെ തുടക്കംകൂടിയാണ് കെ.ടി. ജലീലിലൂടെ സി.പി.എം. നടത്തുന്നത്. ജലീലിന്റെ ഒളിയുദ്ധത്തിന് സി.പി.എം നേതൃത്വത്തിന്റെ പിന്തുണയുണ്ട്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളും നടപടികളുമെല്ലാം നേതൃത്വത്തിനെതിരായ പക്ഷം ചോര്‍ത്തുന്നുവെന്ന ആരോപണം ലീഗില്‍ത്തന്നെയുണ്ട്.



യു.ഡി.എഫിലെ ചില ഘടകകക്ഷികള്‍ക്കും ലീഗിന്റെ ചില നിലപാടുകളോട് അതൃപ്തിയുണ്ട്. വിശേഷിച്ചും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ സമീപകാലത്ത് ഉയര്‍ന്നുവന്ന ചില വിഷയങ്ങളിലെ ലീഗ് നിലപാട് യു.ഡി.എഫിനു പ്രയാസമുണ്ടാക്കുന്നുവെന്ന തോന്നല്‍ ചില ഘടകകക്ഷികള്‍ പങ്കുവെക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ വലിയൊരു വിഭാഗം ഇതിനെതിരാണെന്നും ഇത് യു.ഡി.എഫിനെ ക്ഷീണിപ്പിക്കുന്നുവെന്നുമാണ് അവരുടെ നിലപാട്.

മുസ്ലിംലീഗില്ലാതെ യു.ഡി.എഫിനു നിലനില്‍പ്പില്ലെന്ന ബോധ്യവും അവര്‍ക്കുണ്ട്. അത്തരത്തില്‍ ലീഗിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണവര്‍. ഈ സാഹചര്യം മുതലെടുത്ത് ലീഗിനകത്തെ ഭിന്നത വലുതാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends