Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സാധാരണക്കാരെ പരിചരിക്കണമെന്ന ആഗ്രഹത്തിൽ അച്ഛന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിൽ എത്തി: മൂന്ന് മാസം മുമ്പ് ചാർജ് എടുത്തത് മുതൽ മറ്റ് പല ദുരനുഭവങ്ങളും ഉണ്ടായി:- അപ്രതീക്ഷിതമായിരുന്നു ആ അനുഭവം... ഭിത്തിയിൽ ചേർത്ത് നിർത്തി മർദ്ദിച്ചു, എല്ലാവർക്കും മുന്നിൽ നിർത്തി വസ്ത്രം വലിച്ചു കീറി, ശരീരമാസകലം വേദനയാണ്... കണ്ണ് നിറഞ്ഞ് ഡോക്ടർ മാലു മുരളി

08 AUGUST 2021 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

മുറിവിന് മരുന്ന് വയ്ക്കാനെത്തിയവരുടെ അപ്രതീക്ഷിത ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറായ മാലു മുരളി. രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. വളളക്കടവ് പള്ളത്ത് വീട്ടിൽ റഫീഖ് (34), മണക്കാട് കരിമഠം കോളനിയിലെ റഷീദ് (41) എന്നിവരാണ് വ്യാഴാഴ്ച രാത്രി 12.30ഓടെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മാലു മുരളിയെയും സെക്യൂരിറ്റി ജീവനക്കാരൻ സുബാഷിനെയും മർദിച്ചത്.

ഒപിയിൽ തലകറക്കം കാരണം കൊണ്ടുവന്ന രോഗിയെ പരിശോധിക്കവേയാണ് റഫീഖിന്റെ കൂടെ വന്ന അക്രമികൾ ക്യൂവിൽ നിൽക്കാതെ മുറിയിലേക്ക് തള്ളിക്കയറി എത്തിയത്. കഴുത്തിനു പുറകിൽ ബ്ലയ്ഡ് കൊണ്ട് വരഞ്ഞതു പോലൊരു മുറിവായിരുന്നു. കേസ് ഷീറ്റിൽ രേഖപ്പെത്താനായി ഇത് എങ്ങനെ സംഭവിച്ചെന്നു ചേദിച്ചപ്പോൾ അത് നീയറിയേണ്ട എന്നു പറഞ്ഞ് ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അതു ചോദിക്കാൻ ‘നീയാരാടീ’യെന്നു ചോദിച്ചു കയ്യിൽ കയറി ഇറുക്കിപ്പിടിച്ചു. ഇതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മർദ്ദനം തുടർന്നത്. ആ സംഭവത്തെക്കുറിച്ച് ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ....

സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദ്യശ്യങ്ങളെക്കാൾ ഭീകര അക്രമമായിരുന്നു നടന്നത്. ഭിത്തിയിൽ ചേർത്ത് നിർത്തി മർദ്ദിച്ചു. തറയിലേക്ക് വീണിട്ടും മർദനം തുടർന്നു. മുതുകിലും ചവിട്ടി. കാലിൽ പിടിച്ച് വലിച്ചിഴച്ചു. എല്ലാവരുടെയും മുന്നിൽ വച്ച് വസ്ത്രം വലിച്ചു കീറി. ഡോക്ടർ എന്നതിലുപരിയായി ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാതെയായിരുന്നു ആക്രമണം. ഇപ്പോഴും ശരീരമാസകലം വേദനയാണെന്ന് വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞു ഡോക്ടർ പറഞ്ഞു. സാധാരണക്കാരെ പരിചരിക്കണമെന്ന ആഗ്രഹത്തിലാണ് അച്ഛന്റെ ഉടമസ്ഥതയിലുള്ള ജോലി ഉപേക്ഷിച്ച് കായംകുളം സ്വദേശിനിയായ ഡോക്ടർ മാലു തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് എത്തിയത്.

 

കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസം മുമ്പായിരുന്നു ചാർജ് എടുത്തത്. ദുരനുഭവം നേരിട്ടിട്ടും ഫോർട്ട് ആശുപത്രിയിൽ തന്നെ തുടരാനാണ് താത്പര്യമെന്ന് ഡോക്ടർ പങ്കുവയ്ക്കുന്നു. ആക്രമണം ഉണ്ടായപ്പോൾ ഓടിയെത്തിയ സെക്യൂരിറ്റിയെയും ക്രൂരമായി മര്‍ദിച്ചു. ഐ.വി. സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചു. പിന്നീട് അസഭ്യവര്‍ഷമായിരുന്നു. ഇതിനിടെ വീണ്ടും മര്‍ദിക്കാന്‍ ശ്രമിച്ചു. അയാള്‍ മദ്യപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. മദ്യത്തിന്റെ മണമില്ലായിരുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയമുണ്ട്.

സംഭവത്തെ തുടര്‍ന്ന് മാനസികമായി വളരെയേറെ വിഷമമായി. ഇനി ഈ അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. ശാന്തമായി ജോലി ചെയ്യാന്‍ കഴിയണം. ഒന്നര മാസത്തിനിടെ ഇത്തരത്തിലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നഴ്സിങ് ജീവനക്കാര്‍ക്ക് നേരേ അതിക്രമമുണ്ടായിട്ടുണ്ട്. സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണം എന്നും ഡോക്ടർ ആവശ്യപ്പെടുന്നു.


24 മണിക്കൂറും അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യാമറകളോ വേണ്ടത്ര സുരക്ഷാ ജീവനക്കാരോ ഇല്ല. മാത്രമല്ല, ആശുപത്രിക്കു സമീപമുള്ള പാര്‍ക്കും ഒഴിഞ്ഞ പ്രദേശങ്ങളും കേന്ദ്രീകരിച്ച് രാത്രിയില്‍ സമൂഹവിരുദ്ധരുടെ ശല്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശ്രികണ്‌ഠേശ്വരം പാര്‍ക്ക് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളുടെ പ്രവര്‍ത്തനമുള്ളതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. ഇവര്‍ നേരത്തേയും ആശുപത്രിയിലെത്തി ജീവനക്കാരോടു മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍, ശാരീരിക ആക്രമണത്തിലേക്കു കടന്നത് ആദ്യമായിട്ടാണ്. മുമ്പും അടിപിടിക്കേസുകളില്‍ ഇവര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരേ നേരത്തേയും പരാതി നല്‍കിയിരുന്നു.

രാത്രി പോലീസിന്റെ പട്രോളിങ് ശക്തമല്ലെന്നും പരാതിയുണ്ട്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ കോര്‍പ്പറേഷന്‍ പിന്‍വലിച്ചതാണ് പാര്‍ക്ക് മദ്യപന്‍മാരുടെ താവളമാകാന്‍ കാരണമെന്ന് കൗണ്‍സിലര്‍ പി.രാജേന്ദ്രന്‍നായര്‍ പറഞ്ഞു. രാത്രി മദ്യപസംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. മദ്യപിച്ച് പോകുന്നതിനിടയില്‍ വീണു പരിക്കേറ്റാണ് പ്രതികള്‍ ചികിത്സ തേടിയെത്തിയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ച് രാത്രി കഞ്ചാവു കച്ചവടം നടക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends