തൊഴിലുറപ്പ് ജോലിക്കായി പോയി തിരികെ വന്ന അമ്മ കതക് തട്ടിവിളിച്ചിട്ടും അവൾ വന്നില്ല! പരിഭ്രാന്തയായി കതക് തള്ളിത്തുറന്നപ്പോൾ കണ്ടത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ.... ചെമ്പഴന്തി എസ്എൻ കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും

ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കോളേജ് വിദ്യാർത്ഥിയെ കണ്ടെത്തി. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ എംഎ അവസാന വർഷ വിദ്യാർഥിനി ആതിര(22) ആണ് മരിച്ചത്. കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര.
തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലിൽ മുട്ടിയപ്പോൾ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു. മരണത്തിന് മുൻപ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























