വൈന്‍ കുടിച്ച് മയങ്ങിപ്പോയി; പിന്നാലെ ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് യുവാവ് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി, ലോഡ്ജില്‍ വെച്ച് പകര്‍ത്തിയ തന്റെ നഗ്നചിത്രങ്ങള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി, വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലോഡ്ജിലും വാടക വീട്ടിലും കൊണ്ട് പോയി കെഎസ്‌ഇബി ജീവനക്കാരന്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി

വിവാഹവാഗ്ദാനം നല്‍കി കെഎസ്‌ഇബി ജീവനക്കാരന്‍ പീഡിപ്പിച്ചതായി വീട്ടമ്മ പരാതി നൽകി. വൈന്‍ കുടിച്ച് മയങ്ങിപ്പോയ തന്നെ യുവാവ് ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം കരവാളൂര്‍ കെഎസ്‌ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ് കൊട്ടാരക്കര സ്വദേശിയായ യുവതി പരാതിയുമായി രംഗത്ത് എത്തിയത്. പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ് പിക്കും ആണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലോഡ്ജിലും വാടക വീട്ടിലും കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നത്. കൊല്ലത്തുള്ള ലോഡ്ജില്‍ അഞ്ച് തവണ കൊണ്ട് പോയി പീഡിപ്പിച്ചെന്നും യുവാവിന്റെ വീട്ടില്‍ ആളില്ലാത്തപ്പോഴൊക്കെ തന്നെ വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് യുവതി.
അതോടൊപ്പം തന്നെ അഞ്ചലിലെ ലോഡ്ജില്‍ വെച്ച് വൈന്‍ ആണെന്ന് പറഞ്ഞ് മയക്കുമരുന്ന് കലക്കി തന്നെന്നും അത് കഴിച്ച തനിക്ക് തലപൊക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായെന്നും യുവതി പറയുകയുണ്ടായി. ലോഡ്ജ് മുറിയില്‍ മയങ്ങിവീണ തന്നെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പിന്നീട് ബോധം വന്നത് രാത്രി എട്ട് മണിയോടെ ആണെന്നും അപ്പോള്‍ വീണ്ടും 4 കുപ്പി ബിയര്‍ വാങ്ങിക്കൊണ്ട് വന്ന് അതില്‍ ഒരെണ്ണം തന്റെ വായി ഒഴിപ്പിച്ച് കുടിപ്പിച്ചശേഷം വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതി. ഒരു ദിവസം മുഴുവന്‍ അയാള്‍ തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും പിറ്റേന്ന് രാവിലെയാണ് വീട്ടിലേക്ക് കൊണ്ടുവിട്ടതെന്നും യുവതി പറയുന്നു.
കൂടാതെ ലോഡ്ജില്‍ വെച്ച് പകര്‍ത്തിയ തന്റെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി അയാള്‍ നിരന്തരം വിളിക്കുമായിരുന്നെന്നും തന്നെ പലതവണ ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. താന്‍ അല്ലെ നിന്നെ ആദ്യം തൊട്ടത് അതിനാല്‍ താന്‍ വിവാഹം കഴിക്കാമെന്നും അയാള്‍ വാഗ്ദാനം നല്‍കിയെന്നുമാണ് യുവതി പറയുന്നത്.
https://www.facebook.com/Malayalivartha
























