തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി:- കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ പോത്തീസ്, ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കണം

കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി.
ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയ്ക്കും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ചതിന് നഗരസഭ ലൈസൻസ് റദ്ദാക്കിയിരുന്നു.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു നടപടി.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























