കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സനും പഞ്ചായത്ത് ജനകീയ ഹോട്ടല്‍ ജീവനക്കാരിയുമായ റാബിയ കാറിടിച്ച് മരിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സനും പഞ്ചായത്ത് ജനകീയ ഹോട്ടല്‍ ജീവനക്കാരിയുമായ റാബിയ (50) കാറിടിച്ച് മരിച്ചു.
ശാന്തിപുരം ബ്ലാഹയില്‍ അഷ്‌റഫിന്റെ ഭാര്യയാണ്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെപോയ കാര്‍ പിറകെ വന്ന മിനിലോറി െ്രെഡവര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ കാനത്ത് ദിവാസിനെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാത 66ല്‍ എസ്.എന്‍ പുരം പള്ളിനട വടക്കുഭാഗത്ത് ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. പഞ്ചായത്ത് കാന്റീനിലേക്ക് നടന്നുവരുകയായിരുന്ന റാബിയയെ വടക്കുനിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോഡേണ്‍ ആശുപത്രിയില്‍. ജനാധിപത്യ മഹിള അസോസിയേഷന്‍ എസ്.എന്‍ പുരം വില്ലേജ് കമ്മിറ്റി അംഗമാണ്. കരൂപ്പടന്ന നെല്ലൂംപറമ്ബില്‍ അബ്ദുല്‍ കാദറിന്റെ മകളാണ്.
മക്കള്‍: ഹസ്‌ന, ആഷിക് (ദുബൈ). മരുമകന്‍: അന്‍ഷാദ്. ഖബറടക്കം ഞായറാഴ്ച സാഹിബിന്റെ പള്ളി ഖബര്‍സ്ഥാനില്‍.
"
https://www.facebook.com/Malayalivartha
























