കേരളം ഹോക്കിയെ പരിഗണിക്കുന്നില്ല; നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്ന് മലയാളി ഒളിമ്ബ്യന്‍ മാനുവല്‍ ഫ്രെഡറിക്

കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് മലയാളി ഒളിമ്ബ്യന്‍ മാനുവല്‍ ഫ്രെഡറിക് രംഗത്ത്. നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറയുകയുണ്ടായി. കൂടാതെ കേരള ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
കേരള ഹോക്കി ടീമിനെ ശക്തിപ്പെടുത്തണമെന്നും ഇതിനായി സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും മാനുവല്‍ ഫ്രെഡറിക് ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ കേരള ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷം കൊണ്ട് മികച്ച ഒരു ടീമിനെ പടുത്തുയര്‍ത്താനാകുമെന്നും വ്യക്തമാക്കി. കൂടാതെ കേരളത്തിന്റെ ആദ്യ ഒളിമ്ബിക് മെഡല്‍ ജേതാവായിട്ടും നല്ല ഒരു ഗ്രൗണ്ട് നിര്‍മ്മിക്കണമെന്ന തന്റെ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
അതേസമയം 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയാണ് ബര്‍ണശ്ശേരി സ്വദേശി മാനുവല്‍ ഫ്രെഡറിക്. കണ്ണൂരിലെ കോട്ട മൈതാനത്തും സെന്റ്. മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും ഹോക്കി കളിച്ചു വളര്‍ന്ന അദ്ദേഹം പിന്നീട് ഹോക്കിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മാനുവല്‍ ഫ്രെഡറിക്കിന് ശേഷം കേരളത്തിന് ഒരു ഹോക്കി മെഡല്‍ സമ്മാനിച്ച താരം പി.ആര്‍ ശ്രീജേഷാണ്.
https://www.facebook.com/Malayalivartha
























