കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ച കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ച കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് കുഞ്ഞൂതിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ തീരുമാനിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായത്.
രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചിലവാക്കാന്‍ തയ്യാറാന്നെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചത്. ഇതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കരിപ്പൂര്‍ പൊലീസ് കേസെടുത്തു.
പ്രതികള്‍ക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നതില്‍ പ്രകോപിതരായ സംഘമാണ് അന്വേഷണ സംഘത്തിന് നേരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ഇതുവരെ 27 ഓളം പ്രതികള്‍ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആര്‍ക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല.
പതിനേഴോളം പ്രതികളുടെ ജാമ്യം മഞ്ചേരി സെഷന്‍സ് കോടതി രണ്ട് ദിവസം മുമ്പ് തള്ളുകയും ചെയ്തു. ശബ്ദസന്ദേശം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കും പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനുമായി കരിപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി സ്വദേശികളായ പ്രതികളെന്നു സംശയിക്കുന്നവരുടെ വീട്ടില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.
" f
https://www.facebook.com/Malayalivartha
























