പട്ടാപ്പകല്‍ സെയില്‍സ്മാനെ കബളിപ്പിച്ച് ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം; സിസിടിവി യില്‍ യുവാക്കൾ കുടുങ്ങി

സെയില്‍സ്മാനെ കബളിപ്പിച്ച് ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം നടത്തിയ യുവാക്കൾ സിസിടിവി യില്‍ കുടുങ്ങി. പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയില്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് മോഷണം നടത്തിയത്.
ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയ ഇവര്‍ നിരവധി വാച്ചുകളും കണ്ണടകളും, ഷര്‍ട്ടുകളും കവര്‍ന്നു. ഇവര്‍ കടയിലേക്ക് കയറുമ്പോൾ തന്നെ വാച്ചുകള്‍ എടുക്കുന്നത് സിസിടിവി യില്‍ കാണാം. ഇതിൽ ഒരാളുടെ മുഖം വ്യക്തമാണ്.
ഷര്‍ട്ടുകള്‍ നോക്കാന്‍ ഒരാള്‍ നില്‍ക്കുമ്ബോള്‍ രണ്ടാമനാണ് മോഷണം നടത്തിയത്. രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കടയുടമയ്ക്ക് മോഷണം മനസ്സിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിക്കുകയായിരുന്നു.
ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ മോഷണവും താങ്ങാന്‍ കഴിയില്ലെന്ന് കടയുടമ പറയുന്നു. പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha
























