വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ സ്കെച്ചിടാൻ യുവതിയുടെ ക്വട്ടേഷന്‍; രണ്ടുപേർ അറസ്റ്റിൽ

സൗഹൃദത്തിലായിരുന്ന യുവാവിനോട് യുവതി നടത്തിയ വിവാഹഭ്യര്‍ഥന നിരസിച്ചതിെന്റ വിരോധത്തിൽ നൽകിയ ക്വേട്ടഷനേറ്റെടുത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഘത്തിലെ അംഗങ്ങള്‍ പിടിയിലായി.
വര്‍ക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തില്‍ അരുണ്‍ (27), കുന്നത്തുവിള വീട്ടില്‍ മുകേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി വര്‍ക്കലയിലും പരിസരപ്രദേശത്തുമായി ഒളിവില്‍ കഴിഞ്ഞുവന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ക്വട്ടേഷന്‍ നല്കിയ ലിന്‍സി ലോറന്‍സും (30), മറ്റ് നാല് പ്രതികളും നേരത്തേ പിടിയിലായിരുന്നു.
സിറ്റി പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാറിെന്റ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന് ജോണ്‍, എസ്.ഐമാരായ ഷീന, സി.പി.ഒ മധു, സുനില്‍, അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























