ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗങ്ങളെ ത്രിശങ്കുവിലാക്കി സര്‍ക്കാര്‍; സംവരണ ഉത്തരവ് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള നാടകമായിരുന്നെന്നും കെ മുരളീധരന്

ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗങ്ങളെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി രംഗത്തെ. ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗങ്ങളെ സര്‍ക്കാര്‍ ത്രിശങ്കുവിലാക്കി. സംവരണ ഉത്തരവ് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള നാടകമായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച ഒബിസി സംവരണം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
കൂടാതെ കെപിസിസി പ്രസിഡന്റിന് താഴെയാണ് തന്റെ സ്ഥാനമെന്നും ഇപ്പോഴത്തെ സ്ഥാന ലബ്ധിയില്‍ സംതൃപ്തനല്ല. പ്രതിപക്ഷ നേതാവിനെ കുറിച്ച് ഒരു പരാതിയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രചരണ വിഭാഗം തലവനായി കഴിഞ്ഞ ദിവസം എഐസിസി മുരളീധരനെ ചുമതലപ്പെടുത്തിയിരുന്നു. നേരത്തെയും കെ മുരളീധരന് ഈ ചുമതലയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























