മുണ്ടും ഷര്‍ട്ടും സമ്മാനം; 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് മെഡല്‍ കൊണ്ടുവന്ന ഇന്ത്യയുടെ ഹോക്കി ഗോള്‍ കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് കൈത്തറിയുടെ സമ്മാനം, മലയാളിയായിട്ടുകൂടി ശ്രീജേഷിൻറെ കാര്യത്തിൽ തീരുമാനം വ്യക്തമാക്കാതെ കേരളം

കേരളത്തിലേക്ക് 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് മെഡല്‍ കൊണ്ടുവന്ന ഇന്ത്യയുടെ ഹോക്കി ഗോള്‍ കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് സമ്മാനമായി കൈത്തറി മുണ്ടും ഷര്‍ട്ടും നല്‍കുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ചാണ് ഇത്തരത്തിൽ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഹോക്കി താരങ്ങള്‍ക്ക് അവരുടെ സംസ്ഥാനങ്ങള്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാറുള്ളത് പതിവാണ്. അത്തരത്തിൽ ചരിത്ര നേട്ടം സമ്മാനിച്ച പുരുഷ ഹോക്കി താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ വമ്പന്‍ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളത്.
എന്നിട്ടും ശ്രീജേഷ് മലയാളിയായിട്ടുകൂടി കേരളം ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. കൈത്തെറിയിലെ ഒരു ഷര്‍ട്ടിനും മുണ്ടിനും കൂടി ഏകദേശം ആയിരം രൂപ അടുപ്പിച്ച് വരും. ഹോക്കി താരങ്ങള്‍ക്ക് മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചപ്പോഴാണ് കളിയില്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ശ്രീജേഷിന് തുച്ഛമായ തുകയുടെ സമ്മാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കാൻ ഒരുങ്ങുന്നത്. ശ്രീജേഷിന്റെ നിര്‍ണ്ണായക സേവിലൂടെയാണ് ഇന്ത്യ വെങ്കലം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ശ്രീജേഷിനെ പേരെടുത്തു പറഞ്ഞ് അഭിനന്ദനം അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ട് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ പ്രഖ്യാപനം. വിവേക് സാഗര്‍, നീലകാന്ത എന്നീ താരങ്ങള്‍ക്ക് രണ്ട് കോടി രൂപ വീതമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമിത് റോഹിദാസിനും ബിരേന്ദ്ര ലക്‌റക്കും ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒഡീഷ സര്‍ക്കാറും പ്രഖ്യാപിച്ചു കഴിഞ്ഞു.
കൂടാതെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരമായ ലളിത് കുമാര്‍ ഉപാധ്യായക്ക് ഒരു കോടി രൂപയാണ് യുപി സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് സമ്മാനമായി നല്‍കുക. ശ്രീജേഷ് കേരളത്തിലെത്തുന്ന മുറയ്‌ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലവിൽ വ്യക്തമാക്കുന്നുന്നത്. ശ്രീജേഷ് കേരളത്തിലെത്തുന്നതിന് പിന്നാലെ അടുത്ത മന്ത്രിസഭാ യോഗത്തിലോ നിയമസഭയിലോ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























