Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മനസ്സ് നിറഞ്ഞ് കുടുംബം... വിസ്മയയുടെ വീട്ടിലേക്ക് സ്വാന്തനവുമായി വീണ്ടും സുരേഷ് ​ഗോപി... നൽകിയത് ആ ഉറപ്പ്!

08 AUGUST 2021 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

എല്ലായിപ്പോഴും കൃത്യമായ നിലപാടും പ്രതികരണങ്ങളുമായി രം​ഗത്തെത്തുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ സുരേഷ് ​ഗോപി. ഇപ്പോൾ വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺകുമാറിനെ മോട്ടോർ വെഹിക്കിൾ വകുപ്പിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി എം പി. നേരത്തേ വിസ്മയ മരണപ്പെട്ടു എന്നുള്ള വാർത്തകൾ പുറത്ത് വന്നപ്പോൾ തന്നെ സ്വാന്തനവുമായി താരം എത്തിയിരുന്നു.

അന്ന് സുരേഷ് ​ഗോപി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു. കിരൺ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ അനുയോജ്യമായ നടപടിയാണെന്നും, മറിച്ചാണെങ്കിൽ സർവീസിൽ തിരിച്ചുവരാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയയുടെ മരണത്തിൽ ദു:ഖിക്കുന്ന എല്ലാവർക്കും കിരണിനെ പിരിച്ചുവിട്ട നടപടി ഒരു സാന്ത്വനമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിസ്മയയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പണിയിൽ നിന്ന് പറഞ്ഞയയ്ക്കുക എന്ന് പറഞ്ഞാൽ അയാളെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്നതും നോക്കണം. പക്ഷേ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ അനുയോജ്യം. ആദ്യം തന്നെ ട്രാൻപോർട്ട് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രിയേയുമൊക്കെ അഭിനന്ദിക്കുകയാണ്. അവൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണെങ്കിൽ തിരിച്ചു വന്നോട്ടേ, അല്ലേ...

അതിനും സംവിധാനം സർക്കാർ കാണണം എന്നേ പറയാനുള്ളൂ. നമ്മൾ എല്ലാ വശവും നോക്കണമല്ലോ. പക്ഷേ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾ ആ പക്ഷത്ത് നിൽക്കാൻ പാടില്ല' എന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനു വേണ്ട വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകാമെന്ന് അദ്ദേഹം ഉറപ്പും നൽകിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം താൻ പറഞ്ഞ വാക്ക് പാലിച്ച ശേഷം മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട്ടിൽ എത്തിയിരുന്നു. നിയമങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ചതാണെന്നും കുറ്റക്കാർക്ക് താക്കീതുമാത്രം നൽകുന്നത് സമൂഹം പൊറുക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടർന്ന് ഭർത്തൃഗൃഹത്തിൽ ജൂൺ 21ന് ആത്മഹത്യചെയ്ത വിസ്മയയുടെ നിലമേൽ കൈതോടുള്ള വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയയുടെ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിശദാന്വേഷണത്തിന് ശേഷമാണ് കിരണിനെതിരെ നടപടി സ്വീകരിച്ചത്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടരാനാകില്ല. നടപടിക്കെതിരെ കിരൺ സുപ്രീംകോടതിവരെ പോയാലും വസ്തുത ബോദ്ധ്യപ്പെടുത്താൻ സർക്കാർ പരിശ്രമിക്കും.

പുറത്താക്കാനുള്ള അധികാരം ഗതാഗത വകുപ്പിനുണ്ട്. സർക്കാരിന്റെയും ഗതാഗതവകുപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയ ആളെയാണ് പിരിച്ചുവിട്ടത്.

ഇതിനു മുൻപ് ഇത്തരം നടപടികൾ ഉണ്ടായോയെന്ന് നോക്കുന്നില്ല. 45 ദിവസം നീണ്ട വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് കിരണിനെ പുറത്താക്കിയത്. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends