Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാനസയെ കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനത്തിലൂടെ... തോക്കെടുത്ത് പൊട്ടിച്ചത് അവൻ! എല്ലാവനേയും പൊക്കിയെടുക്കും...മാനസയെ കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനത്തിലൂടെ... തോക്കെടുത്ത് പൊട്ടിച്ചത് അവൻ! എല്ലാവനേയും പൊക്കിയെടുക്കും...

08 AUGUST 2021 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കോതമം​ഗലത്തെ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ ആകമാനം പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. ഈ ഒരു വിഷയത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരുന്നു. ഉത്തരേന്ത്യൻ മോഡലിലുള്ള ഒരു കൊലപാകം തന്നെയായിരുന്നു ഇപ്പോൾ ഇവിടെ കേരളത്തിലും ഇത്തരത്തിൽ അരങ്ങേറിയിട്ടുള്ളത്. ഇതിനെതിരെ വളരെ ശക്തമായ പ്രതിഷേധ തന്നെയാണ് ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ജ്വലിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ഒട്ടേറെ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. കാരണം കൊല നടത്തിയ ആളും അതുമായി ബന്ധപ്പെട്ട് തെളിവുകളും ഒക്കെ ഇപ്പോഴും ദുരൂഹത നിറഞ്ഞതാണ്. എന്നിരുന്നാലും അന്വേഷണ ഉദ്യോ​ഗസ്ഥർ വളരെ കാര്യക്ഷമമായി തന്നെയാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിന്റെ ബാക്കി പത്രമായി പുതിയ കുറച്ച് വിവരങ്ങൾ കൂടി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഏറെ സംഘട്ടനങ്ങൾക്ക് ഒടുവിൽ രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. വെടിവെയ്പ്പുകളും ആക്രമണങ്ങൾക്കുമൊടുവിൽ ഏറെ പണിപ്പെട്ടിട്ടാണ് ഇവരെ പോലീസ് കീഴ്പ്പെടുത്തിയതും. അതിനു പിന്നാലെ ഇവരെ സഹായിച്ച ടാക്സി ഡ്രൈവറേയും പോലീസ് പിടികൂടിയിരുന്നു. ശേഷം ഇപ്പോൾ ഏറ്റവും ഒടുവിലായി തെളിവുകളായി കുറച്ച് ചിത്രങ്ങൾ കൂടി പുറത്ത് വന്നിട്ടുണ്ട്.

അതായത്, കേസിലെ പ്രതി രഖില്‍ തോക്കു വാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ തന്നെയാണ് പുറത്തായിട്ടുള്ളത്. തോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടനിലക്കാരും ചിത്രത്തിലുണ്ട്. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനേഷ് കുമാറിന്‍റെ ഫോണിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

കള്ള തോക്ക് നിർമാണത്തിന്‍റെയും വിൽപ്പനയുടെയും പ്രധാന കേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്.

അയ്യായിരം രൂപ മുതൽ തോക്ക് കിട്ടുന്ന മുൻഗറിൽ എത്തി പ്രതിയെ പിടികൂടുക എന്നത് അന്വേഷണ സംഘത്തിന് അത്ര എളുപ്പമായിരുന്നില്ല. വെടിവെപ്പിനടക്കമുള്ള സാധ്യതയുള്ളതിനാൽ ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറണ്ട് വാങ്ങി കൊണ്ട് വരികയായിരുന്നു.

ഇതുകൂടാതെ, മാനസ വധക്കേസിൽ അറസ്റ്റിലായ ബിഹാർ പർസന്തോ സ്വദേശി സോനു കുമാറിന്റെ ഫോണി‍ൽ നിന്നും കുറച്ച് നിർണായക വിവരങ്ങൾ കൂടി പോലീസിന് ലങിച്ചിട്ടുണ്ട്. ബീഹാർ സ്വദേശിക്ക് കേരളവുമായി അടുത്ത ബന്ധം തന്നെയാണ് ഉള്ളതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

ഈ ഫോണിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളും കണ്ടെത്തിയത് അന്വേഷണത്തിനു വഴിത്തിരിവാകും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കു കള്ളത്തോക്കുകൾ കടത്തുന്ന സംഘത്തിലെ അംഗമായ സോനു കുമാറിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചതു മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആദിത്യനിൽ നിന്നായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ആദിത്യനേയും ചോദ്യം ചെയ്തേക്കും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

കൊലപാതകത്തിനു ശേഷം സ്വയം നിറയൊഴിച്ചു മരിച്ച രഖിലുമായി സോനുകുമാർ, ഇയാളുടെ ഏജന്റ് മനീഷ്കുമാർ വർമ എന്നിവർക്ക് വലിയ ബന്ധം ഇല്ലെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ കേരളത്തിലുള്ള മറ്റു ചിലരോട് ഇവർക്ക് അടുപ്പമുള്ളതിന്റെ സൂചനയാണു സോനുകുമാറിന്റെ ഫോണിൽ കണ്ട നമ്പറുകൾ ഇപ്പോൾ വഴികാട്ടുന്നത്. ഇവരുമായി അടുപ്പമുള്ള അതിഥിത്തൊഴിലാളികളുടെ നമ്പറാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

നാടൻ തോക്കുകൾ മുതൽ എ.കെ.47 വരെ നിർമ്മിച്ചു കൊടുക്കുന്ന നിരവധി അനധികൃത ഫാക്ടറികൾ മുൻഗറിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരമൊരു സ്ഥലത്ത് രഗിൽ എങ്ങനെയെത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ബിഹാറിന്റെ തലസ്ഥാനമായ പാട്നയിൽ നിന്ന് ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്ത് എത്തണമെങ്കിൽ ഇതുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമായിരിക്കും രഗിലിന് വിവരം നൽകിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

മാനസയെ വെടിവെച്ചു കൊലപ്പെടുത്തുന്നതിനായി രാഖിൽ ആയുധ പരിശീലനം നേടിയതും ബിഹാറിൽനിന്നു തന്നെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കേരളത്തിലെത്തിച്ചാലും തോക്കിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ പോലീസ് വീണ്ടും ബിഹാറിലേക്ക് പുറപ്പെടും.

തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നേടാൻ രണ്ടു തവണ അവസരം ഒരുക്കിയെന്നാണ് വിവരം. മുംഗേറിലോ അടുത്ത ഇടങ്ങളിലോ രാഖിലിന് ആയുധ പരിശീലനം ലഭിച്ചിരിക്കുമെന്നാണ് കരുതുന്നത്. 10 ദിവസത്തോളമാണ് രാഖിൽ ബിഹാറിൽ തങ്ങിയത്. ഇത് ആയുധ പരിശീലനം പൂർത്തിയാക്കുന്നതിനായിരുന്നു എന്ന് വേണം കരുതാൻ.

ആയുധ വ്യാപാര സംഘത്തിന്റെ ഏജന്റാണ് ഓൺലൈൻ ടാക്സി ഡ്രൈവറായ മനീഷ്‌കുമാർ വർമ. പരിശീനത്തിനായി രാഖിലിനെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചത് മനീഷ്‌കുമാർ ആണെന്നാണ് കരുതുന്നത്. മനീഷ് മറ്റു സഹായങ്ങളും രാഖിലിന് ചെയ്തുനൽകി. സോനുകുമാറിന്റെ നിർദേശം അനുസരിച്ച് രാഖിലിനെ പാട്‌നയിൽ നിന്ന് മുംഗേലേക്ക് എത്തിച്ചതും മനീഷാണ്.

തോക്ക് വിൽപ്പനക്കാരായ ആയുധ വ്യാപാര സംഘങ്ങളിലേക്ക് എത്താൻ പോലീസിനായിട്ടില്ല. മനീഷ്‌കുമാറിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എന്തായിരുന്നാലും കേരത്തെ വിറപ്പിച്ച് ഈ കൊലപാതകത്തിൽ കൃത്യമായ തെളിവുകളോട് കൂടി തുമ്പുണ്ടാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends