കേസിൽ വഴിത്തിരിവ്... മാനസ വധക്കേസിൽ നിർണായക വഴിത്തിരിവ്... തോക്കുമായി അവൻ! ആ വീഡിയോ പുറത്തായി... തമ്മിലെ കണക്ഷനും...കേസിൽ വഴിത്തിരിവ്... മാനസ വധക്കേസിൽ നിർണായക വഴിത്തിരിവ്... തോക്കുമായി അവൻ! ആ വീഡിയോ പുറത്തായി... തമ്മിലെ കണക്ഷനും...

ദന്തൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ തോക്ക് വില്പന നടത്തിയ കേസിൽ അറസ്റ്റിൽ ആയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികൾ ആയ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പൊലീസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രെറ്റിന് മുന്നിൽ ഹാജരാക്കുക.
ബീഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖിൽ 35,000 രൂപ നൽകിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കേസിലെ പ്രതി രഖില്‍ തോക്കു വാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ തന്നെയാണ് പുറത്തായിട്ടുള്ളത്. തോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടനിലക്കാരും ചിത്രത്തിലുണ്ട്. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനേഷ് കുമാറിന്‍റെ ഫോണിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസിൽ ഏറെ നിർണായകമാകുന്ന ഈ ദൃശ്യങ്ങൾ മലയാളി വാർത്തയ്ക്ക് ലഭിച്ചിട്ടുണ്ട്.
കള്ള തോക്ക് നിർമാണത്തിന്‍റെയും വിൽപ്പനയുടെയും പ്രധാന കേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്.
അയ്യായിരം രൂപ മുതൽ തോക്ക് കിട്ടുന്ന മുൻഗറിൽ എത്തി പ്രതിയെ പിടികൂടുക എന്നത് അന്വേഷണ സംഘത്തിന് അത്ര എളുപ്പമായിരുന്നില്ല. വെടിവെപ്പിനടക്കമുള്ള സാധ്യതയുള്ളതിനാൽ ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറണ്ട് വാങ്ങി കൊണ്ട് വരികയായിരുന്നു.
ഇതുകൂടാതെ, മാനസ വധക്കേസിൽ അറസ്റ്റിലായ ബിഹാർ പർസന്തോ സ്വദേശി സോനു കുമാറിന്റെ ഫോണിൽ നിന്നും കുറച്ച് നിർണായക വിവരങ്ങൾ കൂടി പോലീസിന് ലങിച്ചിട്ടുണ്ട്. ബീഹാർ സ്വദേശിക്ക് കേരളവുമായി അടുത്ത ബന്ധം തന്നെയാണ് ഉള്ളതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
ഈ ഫോണിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളും കണ്ടെത്തിയത് അന്വേഷണത്തിനു വഴിത്തിരിവാകും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കു കള്ളത്തോക്കുകൾ കടത്തുന്ന സംഘത്തിലെ അംഗമായ സോനു കുമാറിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചതു മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആദിത്യനിൽ നിന്നായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ആദിത്യനേയും ചോദ്യം ചെയ്തേക്കും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
കൊലപാതകത്തിനു ശേഷം സ്വയം നിറയൊഴിച്ചു മരിച്ച രഖിലുമായി സോനുകുമാർ, ഇയാളുടെ ഏജന്റ് മനീഷ്കുമാർ വർമ എന്നിവർക്ക് വലിയ ബന്ധം ഇല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കേരളത്തിലുള്ള മറ്റു ചിലരോട് ഇവർക്ക് അടുപ്പമുള്ളതിന്റെ സൂചനയാണു സോനുകുമാറിന്റെ ഫോണിൽ കണ്ട നമ്പറുകൾ ഇപ്പോൾ വഴികാട്ടുന്നത്. ഇവരുമായി അടുപ്പമുള്ള അതിഥിത്തൊഴിലാളികളുടെ നമ്പറാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
https://www.facebook.com/Malayalivartha
























